Food Poison: സ്വാതന്ത്ര്യദിന പരിപാടിക്കിടെ ഭഷ്യ വിഷബാധ, മലപ്പുറത്ത് 35 പേർ ആശുപത്രിയിൽ
Food Poison in Malappuram: സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ടോടെയാണ് കേരള മുസ്ലിം ജമാഅത്ത് പരിപാടി നടത്തിയത്.
അരീക്കോട്: മലപ്പുറത്ത് ഭക്ഷ്യവിഷബാധയേറ്റ് 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ടോടെയാണ് കേരള മുസ്ലിം ജമാഅത്ത് പരിപാടി നടത്തിയത്.
പരിപാടിയിൽ പങ്കെടുത്ത് ചിക്കൻ സാൻവിച്ച് കഴിച്ചവർക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റിരിക്കുന്നത്. ഇന്ന് രാവിലെ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് (ഓഗസ്റ്റ് 16) എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജീല്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്ത് 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.