Christmas Season Train Ticket Bookings: ക്രിസ്മസിന് നാട്ടിൽ പോകുന്നില്ലേ? ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് റെയിൽവേ
Christmas season train ticket booking Details: ക്രിസ്മസ് - പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ്.

പ്രതീകാത്മക ചിത്രം
ചെന്നൈ: കേരളത്തിലേക്കുള്ള ക്രിസ്മസ് സീസൺ ബുക്കിങ് ആരംഭിച്ച് റെയിൽവേ. ഡിസംബർ 22 തിങ്കളാഴ്ചത്തേക്കുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ഇന്ന് (ഒക്ടോബർ 23) തുടങ്ങിയത്. ക്രിസ്മസ് – പുതുവത്സര അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇതിലൂടെ സാധിക്കും.
നാളെ (ഒക്ടോബർ 24) ഡിസംബർ 23ൻ്റെയും മറ്റന്നാൾ (ഒക്ടോബർ 25) ഡിസംബർ 24ൻ്റെയും ടിക്കറ്റുകളും ബുക്ക് ചെയ്യാം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റുകൾക്ക് വൻ ഡിമാൻഡാണ്. ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ ടിക്കറ്റുകൾ തീരുന്ന അവസ്ഥയാണ്.
ഇതിനോടകം തന്നെ ചെന്നൈ- തിരുവനന്തപുരം മെയില്‍, ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ- ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയുടെ സ്ലീപ്പര്‍ ക്ലാസുകളിലേക്കും എസി കോച്ചുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നില വെയ്റ്റി്ങ് ലിസ്റ്റിലേക്ക് നീങ്ങിയിട്ടുണ്ട്. വൈകിട്ട് ഏഴ് മണിയ്ക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ 2എ ക്ലാസ് ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റായി. സ്ലീപ്പർ ക്ലാസ് ടിക്കറ്റുകളാണ് ഇനി ബാക്കിയുണ്ട്.
കൂടാതെ, 16526 ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ സ്ലീപ്പർ കോച്ച് ഉൾപ്പെടെ വെയ്റ്റിങ് ലിസ്റ്റ് സ്റ്റാറ്റസിലേക്ക് എത്തി. കൺഫേം ടിക്കറ്റുകൾ പൂർണ്ണമായും ബുക്കിങ്ങായി. 16331 ട്രിവാൻഡ്രം എക്സ്പ്രസ് 3 ഇ ക്ലാസിൽ നാല് ടിക്കറ്റുകളാണ് ബാക്കിയുള്ളത്.
ഇത്തവണ ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം വളരെയേറേയാണ് എന്നാണ് ടിക്കറ്റ് ബുക്കിങ്ങിന്റെ വേഗത സൂചിപ്പിക്കുന്നത്. എന്നാല്‍ ഉത്സവ -അവധിക്കാലത്ത് പ്രത്യേക തീവണ്ടികളോടിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.