AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CITU National Strike: മെയ് 20 ന് പ്രഖ്യാപിച്ചിരുന്ന ദേശീയ പണിമുടക്ക് മാറ്റി

CITU National Strike: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ട്രേഡ് യൂണിയന്റെ പ്രതിഷേധം. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും കേന്ദ്രസർക്കാർ പിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാനാണ്  ശ്രമിക്കുന്നതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.

CITU National Strike: മെയ് 20 ന് പ്രഖ്യാപിച്ചിരുന്ന ദേശീയ പണിമുടക്ക് മാറ്റി
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Published: 17 May 2025 09:27 AM

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ മെയ് ഇരുപതിന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റിവെച്ചു. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്‌ ജൂലൈ ഒമ്പതിലേക്ക് പണിമുടക്ക്‌ മാറ്റിയതായി സിഐടിയു പ്രസ്താവന ഇറക്കി. പകരം മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും.

ഇപിഎഫ് പെന്‍ഷന്‍ 9,000 രൂപയാക്കുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം നല്‍കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് – ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്.

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ട്രേഡ് യൂണിയന്റെ പ്രതിഷേധം. രാജ്യം ഗുരുതരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോഴും കേന്ദ്രസർക്കാർ പിന്തിരിപ്പൻ തൊഴിൽ കോഡുകൾ നടപ്പിലാക്കാനാണ്  ശ്രമിക്കുന്നതെന്ന് സിഐടിയു ചൂണ്ടിക്കാട്ടി.