AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

A Pradeep Kumar: എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

A Pradeep Kumar: കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം. നിലവില്‍ പ്രദീപ് കുമാര്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ്.

A Pradeep Kumar: എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
പ്രദീപ് കുമാർ
Nithya Vinu
Nithya Vinu | Published: 17 May 2025 | 01:35 PM

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ നിയോ​ഗിച്ചു. മുഖ്യമന്ത്രി നിയമനം സംബന്ധിച്ച ഉത്തരവ് നൽകി. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നുണ്ടായ ഒഴിവിലാണ് നിയമനം. നിലവില്‍ പ്രദീപ് കുമാര്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ്. വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്നും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കുമെന്നും പ്രദീപ് കുമാര്‍ പ്രതികരിച്ചു.

രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം മാത്രമുള്ള സാഹചര്യത്തിൽ പ്രൈവറ്റ് സെക്രട്ടറി പാർട്ടിയിൽ നിന്ന് വേണോ ഉ​ദ്യോ​ഗസ്ഥർ മതിയോ എന്ന കാര്യത്തിൽ ചർച്ച നടന്നിരുന്നു. എന്നാൽ അവസാന വർഷമായതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാ​ഗ്രതയോടെ നയിക്കേണ്ടതുണ്ടെന്നും അതിനാൽ രാഷ്ട്രീയ പശ്ചാത്തലമുള്ളയാൾ ഈ സ്ഥാനത്തേക്ക് വരുന്നതാണ് ഉചിതം എന്ന തീരുമാനം എടുക്കുകയായിരുന്നു. തുടർന്നാണ് മുൻ എംഎൽഎ കൂടിയായ പ്രദീപ് കുമാറിനെ പാർട്ടി നിയോ​ഗിച്ചത്.

‘പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. സര്‍ക്കാരിന്റെ മൂന്നാംമൂഴം എന്നത് സമൂഹം തീര്‍ച്ചപ്പെടുത്തിയ കാര്യമാണ്. അതിനായി ശ്രമിക്കും’ എന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. ഈ മാസം 21 നാണ് പ്രദീപ് ചുമതല ഏല്‍ക്കുന്നത്.