AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram: സിറ്റി ഗ്യാസ് ഇനി ഫ്ലാറ്റുകളിലേക്ക്; തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കം

City Gas Project in Thiruvananthapuram: ഇതു വരെ വീടുകളിലേക്ക് പൈപ്പുവഴി പ്രകൃതിവാതകം എത്തിച്ചിരുന്ന പദ്ധതിയാണ് ഇനിമുതൽ ഫ്ലാറ്റുകളിലേക്ക് നൽകുന്നത്. കുമാരപുരത്തിന് സമീപമുള്ള 'കോൺഫിഡന്റ് ഗോൾ കോസ്റ്റ്' ഫ്ലാറ്റ് സമുച്ചയത്തിലാണ് ആദ്യ കണക്ഷൻ നൽകിയത്.

Thiruvananthapuram: സിറ്റി ഗ്യാസ് ഇനി ഫ്ലാറ്റുകളിലേക്ക്; തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 27 Jan 2026 | 09:28 PM

തിരുവനന്തപുരം: നഗരത്തിലെ വീടുകൾക്ക് പിന്നാലെ സിറ്റി ഗ്യാസ് പദ്ധതി ഇനി വമ്പൻ ഫ്ലാറ്റ് സമുച്ചയങ്ങളിലേക്കും. പൈപ്പ് വഴി പ്രകൃതിവാതകം (പിഎൻജി) ഓരോ ഫ്ലാറ്റുകളിലും നേരിട്ടെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുമാരപുരത്തിന് സമീപമുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ നടന്നു. 75,000 പുതിയ ഉപയോക്താക്കൾക്ക് പ്രകൃതിവാതകം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിപുലീകരിക്കുന്നത്. പദ്ധതിയുടെഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു.

ഇതു വരെ വീടുകളിലേക്ക് പൈപ്പുവഴി പ്രകൃതിവാതകം എത്തിച്ചിരുന്ന പദ്ധതിയാണ് ഇനിമുതൽ ഫ്ലാറ്റുകളിലേക്ക് നൽകുന്നത്. കുമാരപുരത്തിന് സമീപമുള്ള ‘കോൺഫിഡന്റ് ഗോൾ കോസ്റ്റ്’ ഫ്ലാറ്റ് സമുച്ചയത്തിലാണ് ആദ്യ കണക്ഷൻ നൽകിയത്. വൈകാതെ തന്നെ നഗരത്തിലെ മറ്റ് 6 പ്രധാന ഫ്ലാറ്റ് സമുച്ചയങ്ങളിലേക്ക് കൂടി ഈ സേവനം എത്തും.

മാർച്ച് 31-നുള്ളിൽ 75,000 ഉപയോക്താക്കൾക്ക് കണക്ഷൻ നൽകാനാണ് വിതരണ കമ്പനിയായ ‘തിങ്ക് ഗ്യാസ്’ ലക്ഷ്യമിടുന്നത്. നിലവിൽ 55,444 വീടുകളിലും 47 സിഎൻജി സ്റ്റേഷനുകളിലുമായി 1507 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ ശൃംഖല സിറ്റി ഗ്യാസ് പദ്ധതിക്കുണ്ട്.

സിലിണ്ടറുകൾ തീർന്നുപോകുമെന്ന പേടിയില്ലാതെ 24 മണിക്കൂറും പാചകവാതകം ലഭ്യമാകും എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. സുരക്ഷിതവും ലാഭകരവുമായ പ്രകൃതിവാതകം ഓരോ അടുക്കളയിലും എത്തുന്നതോടെ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.