CM Pinarayi Vijayan Resign: ഇനി പ്രതിപക്ഷത്ത് കാണാം!; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

CM Pinarayi Vijayan Summit Resignation: ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണെന്നതാണ് ശ്രദ്ധേയം. ഇവിടെയെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി പൊരുതാനാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

CM Pinarayi Vijayan Resign: ഇനി പ്രതിപക്ഷത്ത് കാണാം!; മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു

പിണറായി വിജയൻ, വി ഡി സതീശൻ

Published: 

04 May 2026 | 09:52 PM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരം​ഗം ആഞ്ഞടിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു (CM Pinarayi Vijayan). മുഖ്യമന്ത്രി സമർപ്പിച്ച രാജി ഗവർണർ സ്വീകരിച്ചു. ചൊവ്വാഴ്ച മന്ത്രിസഭായോഗം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത് ഉപേക്ഷിച്ചതിന് പിന്നാലെയാണ് രാജിവച്ചത്. 2026ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചരിത്രം കണ്ട ഏറ്റവും വലിയ വിജയകുതിപ്പിനാണ് യുഡിഎഫ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. നിലവിൽ 102 സീറ്റുകൾ നേടികൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ 35 സീറ്റുകൾ നേടി ചരിത്ര തോൽവിക്കാണ് ഇടതുമുന്നണി സാക്ഷ്യം വഹിച്ചത്.

അതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫിനുണ്ടായ പരാജയം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബിജെപിക്ക് മൂന്ന് സീറ്റ് നേടാനായി എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫ് ആണെന്നതാണ് ശ്രദ്ധേയം. ഇവിടെയെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. മതസൗഹാർദത്തിന് പേരുകേട്ട കേരളത്തിൽ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി പൊരുതാനാൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സാധിച്ചു. കേരളത്തിന്റെ സമസ്ത മേഖലയിലും വലിയ പുരോഗതിയാണ് കൈവരിച്ചത്. രാജ്യത്തിനാകെ മാതൃകയാകുന്ന തരത്തിലായിരുന്നു ക്ഷേമ പദ്ധതികൾ. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടരംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ എവിടെയും മാതൃകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ALSO READ: ‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം

മുഖ്യമന്ത്രി രാജിവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഭാരതീയ ഭരണഘടനയുടെ ആർട്ടിക്കിൾ 163, 164 എന്നിവയ്ക്ക് അനുസൃതമായാണ് മുഖ്യമന്ത്രി രാജി സമർപ്പിക്കുന്നതും പുതിയ സർക്കാർ രൂപീകരിക്കുന്നതും. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ നിലവിലെ മുഖ്യമന്ത്രി തൻ്റെയും മന്ത്രിസഭയുടെയും രാജിക്കത്ത് ഗവർണർക്ക് സമർപ്പിക്കുന്നു. മുഖ്യമന്ത്രി രാജിവെക്കുന്നതോടെ മുഴുവൻ മന്ത്രിസഭയും രാജിവെച്ചതായി കണക്കാക്കപ്പെടുന്നു.

മുഖ്യമന്ത്രി സമർപ്പിക്കുന്ന രാജി സ്വീകരിച്ചാലുടൻ ഗവർണർ മന്ത്രിസഭ പിരിച്ചുവിടുന്നതാണ് അടുത്ത നടപടി. എന്നാൽ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ ഭരണപരമായ നടപടിക്രമങ്ങൾ സു​ഗമമായി നടക്കാൻ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും സംസ്ഥാനത്തിൻ്റെ കെയർടേക്കറായി തുടരാൻ ഗവർണർ ആവശ്യപ്പെടും. പുതിയ മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം നിശ്ചിത സമയത്തിനകം തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസ്, വാഹനം, ഓഫീസ് സംവിധാനങ്ങൾ എല്ലാം ഒഴിയണം.

കേരളം ഭരിക്കാൻ യുഡിഎഫ്

ഇടതുഭരണത്തെ കടപുഴക്കികൊണ്ടാണ് യുഡിഎഫ് വേരുകൾ കേരളത്തിലാകെ പടർന്ന് പിടിച്ചിരിക്കുന്നത്. പല ജില്ലകളിലും യുഡിഎഫ് നടത്തിയത് ചരിത്രമുന്നേറ്റമാണ് ഇന്ന് കാണാൻ സാധിച്ചത്. കഴിഞ്ഞ 25 വർഷത്തിലേറെയായി എംഎൽഎമാരില്ലാത്ത കോഴിക്കോട്ടുൾപ്പെടെ മികച്ച മുന്നേറ്റമാണ് യുഡിഎഫിന് ലഭിച്ചത്. പ്രമുഖ മന്ത്രിമാരുടെയടക്കം വേരുകൾ പറിച്ചെറിഞ്ഞുകൊണ്ട് എൽഡിഎഫിൻ്റെ പല കോട്ടകളും തകർത്തിരിക്കുകയാണ് യുഡിഎഫ്. ഭരണവിരുദ്ധ വികാരവും, അടിച്ചമർത്തലുകളും, ശബരിമല സ്വർണകൊള്ളയും വോട്ടുകളെ കാര്യമായി സ്വാധീനിച്ചതായാണ് വിലയിരുത്തലുകൾ.

English Summary:

Kerala Chief Minister Pinarayi Vijayan officially submitted his resignation to governor on May 4, 2026 after assembly elections result published. LDF faces historic defeat in 2026 election. At the same time crossing the 100-seat mark.

Follow Us
Related Stories
Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ
Kerala Assembly Election Result 2026 : നേമത്ത് പൂട്ടിയതും കഴക്കൂട്ടത്തും ചാത്തന്നൂരും പുതിയ അക്കൗണ്ടും തുറന്ന് ബിജെപി; ഇത് പുതിയ തുടക്കമോ?
Kerala Assembly Election Result 2026: 10 വർഷത്തിന് ശേഷം പടിയിറക്കം; മുഖ്യമന്ത്രി കസേര ഒഴിയുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ
Kerala Assembly Election Result 2026: ‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം
Kerala Assembly Election Result 2026: യുഡിഎഫ് വിജയത്തിലെ പെൺകരുത്ത്! ബിന്ദു കൃഷ്ണ മുതൽ ഉമാ തോമസ് വരെ
Kerala Election LDF Setback 2026: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്