CM Pinarayi Vijayan: യുഎസ് ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി നാളെ എത്തും
CM Pinarayi Vijayan: ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്.
യുഎസിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരിച്ചെത്തും. ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച മുഖ്യമന്ത്രിയും ഭാര്യ കമലയും ദുബായിലെത്തിയിരുന്നു.
ദുബായിലെ ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്.
അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നത് ഇത് നാലാം തവണയാണ്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി ചികിൽസയ്ക്ക് അമേരിക്കയിൽ പോയത്. തുടർന്ന് 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി അമേരിക്ക സന്ദർശിച്ചിരുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷാ വിഷയത്തിൽ ഇടപെടുന്നതില്‍ പരിമിതി- കേന്ദ്രസര്‍ക്കാര്‍
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സാഹചര്യം നിർഭാഗ്യകരമാണ്, പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ഈ ചർച്ചകൾ നടത്തുന്നത്, ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.