ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലാണ് സംഭവം....
പ്രതീകാത്മക ചിത്രം
Image Credit source: Social Media
തിരുവനന്തപുരം: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐയെ പോലീസുകാരൻ ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ നഗരൂർ വെള്ളൂരിലാണ് സംഭവം.ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ഇടയിലാണ് സംഭവം.
സംഘർഷം തടയാൻ ശ്രമിച്ചപ്പോഴാണ് എസ്ഐക്ക് മർദ്ദനമേറ്റത്.നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനെ മർദ്ദിച്ച സംഭവത്തിൽ പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ചന്തു ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചന്തുവിനെ കൂടാതെ സഹോദരൻ ആരോമൽ, സുഹൃത്ത് ആദിത്യൻ എന്നിവരാണ് പിടിയിലായത്. മർദ്ദനമേറ്റ എസ്.ഐ അൻസാർ നിലവിൽ കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.