Weather Update Kerala: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
Cold wave continues and chance for rainfall: ഇന്ന് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിലെ കുണ്ടള ഡാമിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 5.4°C. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ 8.9°C ഉം വട്ടവടയിൽ 9.1°C ഉം ആണ് ഇന്നത്തെ കുറഞ്ഞ താപനില.
തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലകളിൽ അതിരാവിലെ അനുഭവപ്പെടുന്ന കഠിനമായ തണുപ്പ് തുടരുന്നു. അതേസമയം, ഇടനാടുകളിലും തീരദേശ മേഖലകളിലും പകൽ സമയത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ചില ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിലെ കുണ്ടള ഡാമിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 5.4°C. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ 8.9°C ഉം വട്ടവടയിൽ 9.1°C ഉം ആണ് ഇന്നത്തെ കുറഞ്ഞ താപനില.
മറ്റ് പ്രധാന സ്ഥലങ്ങളിലെ താപനില
- അയ്യപ്പൻകോവിൽ: 13.4°C
- കുപ്പാടി, പടമല: 14.5°C
- പൊന്മുടി: 16.1°C
- കൽപ്പറ്റ: 17.2°C
- അതിരപ്പിള്ളി: 19°C
മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനുവരി 30-ന് പുറപ്പെടുവിച്ച ജില്ലാതല മഴ പ്രവചനം അനുസരിച്ച്. ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ പ്രധാനമായും വരണ്ട കാലാവസ്ഥയായിരിക്കും. ഫെബ്രുവരി 1 മുതൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ തെക്കൻ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. ഇടുക്കിയിൽ ഫെബ്രുവരി 2-നും ലക്ഷദ്വീപിൽ ഫെബ്രുവരി 3-നും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളോ നൽകിയിട്ടില്ല.