2006-ലെ ആർഎസ്എസ് ബന്ധം എന്ത് ഡീൽ ആയിരുന്നു?’ വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

CM Pinarayi Vijayan's fb post: ആർഎസ്എസിന്റെ രണ്ടാം സർസംഘചാലക് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വണങ്ങിയത് ഏത് രാഷ്ട്രീയ ധാരണയുടെ പുറത്താണെന്ന് സതീശൻ പറയണം. 2006 ഫെബ്രുവരിയിൽ, നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പറവൂർ മനക്കപ്പടി സ്കൂളിൽ ഈ ചടങ്ങ് നടന്നത്.

2006-ലെ ആർഎസ്എസ് ബന്ധം എന്ത് ഡീൽ ആയിരുന്നു? വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Pinarayi Vijayan , Vd Satheesan

Published: 

26 Mar 2026 | 05:03 PM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആർഎസ്എസ് ബന്ധം വീണ്ടും ചർച്ചയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിലൂടെയാണ് സതീശന്റെ ആർഎസ്എസ് ബന്ധം വീണ്ടും ചർച്ചയായിരിക്കുന്നത്. 2006 പറവൂരിൽ നടന്ന ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് എന്ത് ഡീൽ പ്രകാരമാണെന്ന് സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിഷയത്തിൽ നിന്ന് സ്ഥിരമായി ഒളിച്ചോടാൻ ആണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസിന്റെ രണ്ടാം സർസംഘചാലക് ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തി വണങ്ങിയത് ഏത് രാഷ്ട്രീയ ധാരണയുടെ പുറത്താണെന്ന് സതീശൻ പറയണം. ഇത് വോട്ട്ബാങ്ക് ലക്ഷ്യം വെച്ചുള്ള നീക്കം ആയിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

 

Also Read: Kerala Government: വീണ്ടും കടമെടുക്കാൻ സർക്കാർ, ഇത്തവണ 1750 കോടി

ഈ പരിപാടിയെക്കുറിച്ച് ചോദിക്കുമ്പോൾ 2013ലെ മറ്റൊരു പരിപാടിയെക്കുറിച്ച് പറഞ്ഞ് സതീശൻ വിഷയം മാറ്റുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. 2001ലെയും 2006ലെയും തെരഞ്ഞെടുപ്പുകളിൽ സതീശൻ ആർഎസ്എസ് പിന്തുണ നേടിയെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷൻ നടത്തിയ വെളിപ്പെടുത്തലിന് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോസ്റ്റിന്റെ പൂർണരൂപം

2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.
ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്.
2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല.
2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

Loading...
Unable to load recommendations.
Follow Us
Related Stories
പാലക്കാട്ട് എടിഎമ്മിൽ നിന്ന് പണമെടുത്തിറങ്ങിയ വയോധികന്റെ 40000 രൂപ പട്ടാപ്പകൽ തട്ടിപ്പറിച്ചു
പിണറായിക്കെതിരേ കേസ്: കുഴൽനാടന് ആവേശം, കെണിയാകാമെന്ന് ബൽറാം, കേസെടുക്കേണ്ട സാഹചര്യമെന്ന് വിഡി സതീശൻ
Kerala Weather Update : കൊടുംചൂടിന് വിട? 4 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്ത കാലാവസ്ഥ
Thiruvananthapuram Metro: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….
Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ
Kerala Power Restriction: വൈദ്യുതി നിയന്ത്രണം ഇനി SMS വഴി അറിയാം!; കെഎസ്ഇബി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്