വിഴിഞ്ഞം പദ്ധതിയിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്ത് കാര്യം ? ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്: വിവാദങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി
CM Dismisses Controversies Over Vizhinjam and Transfers: ഏതെങ്കിലും വകുപ്പ് ഏറ്റെടുക്കുന്നത് അഴിമതിക്ക് വേണ്ടിയാണൊ. പ്രതിപക്ഷ നേതാവ് നടത്തിയത് വില കുറഞ്ഞ വർത്തമാനമാണ്. ആരുടെയെങ്കിലും കയ്യിൽ നിന്നും കൈനീട്ടി വാങ്ങാൻ വേണ്ടിയാണോ ഐ.ടി വകുപ്പ് കൈവശം വച്ചത്നേന്ന് പ്രതിപക്ഷ നേതാവ് പറയട്ടെ
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. തുറമുഖ, ധന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തത് അദാനിക്ക് വേഃണ്ടി അഴിമതി നടത്താനാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണം മാധ്യമ പ്രവർത്തകർ ഉന്നയിച്ചതോടെ പിണറായി എന്തിനാണ് ഐടി വകുപ്പ് കൈവശം വച്ചത് എന്ന മറു ചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. പ്രധാനപ്പെട്ട ഒരു വകുപ്പും ഏറ്റെടുക്കേണ്ട എന്നായിരുന്നു ആഗ്രഹമെന്നും പാർട്ടി തീരുമാനത്തെ തുടർന്നാണ് ധനകാര്യ വകുപ്പ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖം ഈ സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് എന്നതിനാലാണ് വകുപ്പ് ഏറ്റെടുത്തത്. ഏതെങ്കിലും വകുപ്പ് ഏറ്റെടുക്കുന്നത് അഴിമതിക്ക് വേണ്ടിയാണൊ. പ്രതിപക്ഷ നേതാവ് നടത്തിയത് വില കുറഞ്ഞ വർത്തമാനമാണ്. ആരുടെയെങ്കിലും കയ്യിൽ നിന്നും കൈനീട്ടി വാങ്ങാൻ വേണ്ടിയാണോ ഐ.ടി വകുപ്പ് കൈവശം വച്ചത്നേന്ന് പ്രതിപക്ഷ നേതാവ് പറയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പോർട്ടിൻ്റെ ചുമതലകളിൽ നിന്നും ദിവ്യ എസ് അയ്യരെ മാറ്റിയതിൽ അസ്വാഭാവികത ഒന്നും ഇല്ലെന്നും അവരെ മാത്രമല്ല മാറ്റിയത് എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Also Read: Kerala Weather Update: മഴ മുന്നറിയിപ്പില്‍ മാറ്റം; മധ്യ-വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴ, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അവരെ മാത്രം മാറ്റിയാലും എന്താ പ്രശ്നം. ഒരുപാട് നാളയി അവിടെ ഇരിക്കുന്ന പലരേയും മാറ്റി. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പത്രസമ്മേളനം കണ്ടിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് ഇത്ര താല്പര്യം എന്നും മുഖ്യമന്ത്രി ചോദിച്ചു. വിഴിഞ്ഞം പോർട്ടിലെ അദാനിയുടെ ഓഹരികൾ എം.എസ്.സിക്ക് കൈമാറ്റം ചെയ്തിട്ടില്ലെന്നും അതിന് ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരികളുടെ കൈമാറ്റം നടന്നിട്ടില്ല, അതിന് കേന്ദ്ര സർക്കാരിൻ്റെയു സെബിയുടെയും അനുമതി വേണം. പോർട്ടിൻ്റെ ഉടമസ്ഥർ സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാരിൻ്റെ അനുവാദത്തോടെ മാത്രമേ ഓഹരികൾ കമാറാനാകു.
അനുമതി കോടുക്കില്ല എന്ന് ഇപ്പോൾ തന്നെ തീരുമാനിക്കേണ്ട കാര്യമില്ല. സംസ്ഥാനത്തിൻ്റെ താല്പര്യത്തിന് എതിരായ എന്തെങ്കിലും കരാറിലുണ്ടൊ എന്ന് പരിശോധിക്കാനാണ് എംപവർ കമ്മറ്റിക്ക് കൈമാറിയിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ നടപടികൾ എല്ലാം പുർത്തിയാക്കിയാലും കേന്ദ്ര സർക്കാരിൻ്റെ അനുമതികളെല്ലാം ലഭിച്ചാൽ മാത്രമേ സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കൂ. എം.എസ്.സി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിൽ ഒന്നാണ്. പല പോർട്ടുകളൂം അവർ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇവിടെ നേരിട്ട് എം.എസ്.സിക്ക് ഓഹരികൾ നൽകണം എന്നല്ല അവരുടെ ഒരു സബ്സിഡറി കമ്പനിക്ക് കൈമാറാനാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
English Summary
Chief Minister V.D. Satheesan dismissed the opposition’s allegations that he assumed the Port and Finance portfolios to facilitate corruption in the Vizhinjam project. Countering the criticism, he questioned why Pinarayi Vijayan previously retained the IT portfolio. Satheesan stated he took the Port portfolio because Vizhinjam is a dream project, and clarified that Divya S. Iyer’s transfer was a routine administrative reshuffle.