AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VD Satheesan: ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു; പൊതുമേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി

VD Satheesan about public sector: അധികമായി യാതൊരു വിധത്തിലുള്ള നികുതിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ല. കൃത്യമായ സാമ്പത്തിക മാനേജ്മെന്റിലൂടെയും നികുതി ചോർച്ച തടഞ്ഞും ഖജനാവ് നിറയ്ക്കുക എന്നതാണ് പുതിയ ബജറ്റ് ലക്ഷ്യം വെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ കെഎസ്ആർടിസി സപ്ലൈകോ പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ യാതൊരു കാരണവശാലും അടച്ചു പൂട്ടുകയില്ലെന്നും.......

VD Satheesan: ഇല്ലാ കഥകൾ പ്രചരിപ്പിക്കുന്നു; പൊതുമേഖല സ്വകാര്യവൽക്കരിക്കില്ലെന്ന് മുഖ്യമന്ത്രി
Vd Satheesan Image Credit source: PTI Photos
Ashli C
Ashli C | Published: 24 Jun 2026 | 05:25 PM

തിരുവനന്തപുരം: പൊതുമേഖലയെ സ്വകാര്യവൽക്കരിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. പൊതുമേഖല സ്ഥാപനങ്ങളോ കരിമണൽ ഖനനമോ യാതൊരുവിധത്തിലും സ്വകാര്യവത്കരിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇല്ലാ കഥകൾ നാടുനീളെ പ്രചരിപ്പിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെയും സപ്ലൈകോയുടെയും സ്വയം പര്യാപ്തമാക്കുമെന്നും കെഎസ്ഇബിയെ വീണ്ടും ലാഭത്തിൽ ആക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഖജനാവ് നിറയ്ക്കുക എന്നതാണ് പുതിയ ബജറ്റ് ലക്ഷ്യം വെക്കുന്നത്

അധികമായി യാതൊരു വിധത്തിലുള്ള നികുതിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കില്ല. കൃത്യമായ സാമ്പത്തിക മാനേജ്മെന്റിലൂടെയും നികുതി ചോർച്ച തടഞ്ഞും ഖജനാവ് നിറയ്ക്കുക എന്നതാണ് പുതിയ ബജറ്റ് ലക്ഷ്യം വെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ കെഎസ്ആർടിസി സപ്ലൈകോ പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾ യാതൊരു കാരണവശാലും അടച്ചു പൂട്ടുകയില്ലെന്നും അവരെ കൂടുതൽ ലാഭത്തിലും കാര്യക്ഷമമാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിലൂടെയാണ് കെഎസ്ഇബിയ്ക്ക് വലിയ നഷ്ടം ഉണ്ടായത്.

ALSO READ:ബിജെപി ഒറ്റയ്ക്കല്ല! ഉമ്മൻചാണ്ടിയുടെ പേരിലുള്ള കോൺഗ്രസ് അ‌ംഗത്തിന്റെ സത്യപ്രതിജ്ഞയും അ‌സാധുവാക്കി

അതിനാൽ തന്നെ കെഎസ്ഇബി ബോർഡിനെ വേഗത്തിൽ ആക്കാനുള്ള വേണ്ട എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു പറഞ്ഞു. അതോടൊപ്പം തന്നെ മുതിർന്ന പൗരന്മാർക്ക് വേണ്ടി പുതിയ ബോർഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി. പ്രത്യേക വകുപ്പ് രൂപീകരിച്ച അവരെ യുവത്വവുമായി ബന്ധിപ്പിക്കുകയും സമൂഹത്തിന്റെ ഭാഗവും ആക്കുന്നതിന് വേണ്ടി യൂറോപ്പ്യൻ മാതൃകയിൽ കെയർ ഗിവർ പദ്ധതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ പ്രയോജനം പണമുള്ളവർക്കും ഇല്ലാത്തവർക്കും അരികിലേക്ക് എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യം. മാത്രമല്ല ഈ പദ്ധതിയിലൂടെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇന്ത്യയിൽ തന്നെ ആദ്യമായി രോഗികളെയും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെയും ചേർത്തു നിർത്തുന്നതിനു വേണ്ടി വൻ കേരള മിഷൻ എന്ന പുതിയ പദ്ധതിയും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ പി എം ശ്രീ സ്കൂൾ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമസഭയിൽ ഇന്ന് വാക്പോര് നടന്നു. എൽഡിഎഫ് ഭരണകാലത്ത് ആർഎസ്എസ് അജണ്ട എന്ന് വിളിച്ച് ആക്ഷേപിച്ച പദ്ധതിയുടെ ധാരണ പത്രത്തിൽ ഒപ്പുവച്ചത് ഇടതുപക്ഷ സർക്കാർ ആണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ പക്ഷം. എന്നാൽ സർവ്വശിക്ഷ അഭിയാൻ ഫണ്ട് തടഞ്ഞു വെച്ചതിന്റെ പിന്നാലെയാണ് പണം ലഭിക്കുന്നതിന് വേണ്ടിയാണ് അന്ന് ഒപ്പിട്ടതെന്നും പിന്നീട് അത് തെറ്റായ ശ്രമമാണെന്ന് കണ്ട് മരവിപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുൻ ഇടതുപക്ഷ സർക്കാരിന്റെ നയം വ്യക്തമാക്കി കൊണ്ടാണ് ഭരണപക്ഷത്തിന് കൃത്യമായ മറുപടി നൽകിയത്.

കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിന് സർവ്വശിക്ഷ അഭിയാൻ പദ്ധതിയിലൂടെ ലഭിക്കേണ്ടിയിരുന്ന 1500 കോടിലധികം രൂപ തടഞ്ഞുവച്ചപ്പോഴാണ് പിഎംസി പദ്ധതിയുടെ പ്രാഥമിക ധാരണ പത്രത്തിൽ ഒപ്പിട്ടതെന്നും ആ പണം വാങ്ങിയില്ലെങ്കിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രയാസത്തിൽ ആകുമായിരുന്നു എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഫണ്ട് ലക്ഷ്യമിട്ടുകൊണ്ട് ഒപ്പിട്ടെങ്കിലും ആ ശമം ശരിയല്ലെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ എൽഡിഎഫ് പദ്ധതി മരവിപ്പിച്ചു എന്നും കൂട്ടിച്ചേർത്തു.

ENGLISH SUMMARY

CM VD Satheesan has clarified that the public sector will not be privatized. He added that neither public sector enterprises nor black sand mining will be privatized in any way. He also said that false stories are being spread across the country.

Follow Us