Coastal Highway Land Acquisition: തീരദേശ ഹൈവേ യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ

Coastal Highway Land Acquisition at Vizhinjam : ആകെ 14 മീറ്റർ വീതിയുള്ള പാതയിൽ രണ്ടര മീറ്റർ സൈക്കിൾ ട്രാക്കിനായി മാറ്റിവെക്കും. ഇരുവശത്തും നടപ്പാതകളുമുണ്ടാകും. കൊല്ലങ്കോട് മുതൽ കോവളം ജംക്‌ഷൻ വരെയുള്ള 18.9 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്.

Coastal Highway Land Acquisition: തീരദേശ ഹൈവേ യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിൽ

Kerala Highway

Updated On: 

23 Feb 2026 | 08:45 PM

വിഴിഞ്ഞം: കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന തീരദേശ ഹൈവേയുടെ നിർമ്മാണ നടപടികൾ തിരുവനന്തപുരം ജില്ലയിൽ അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 11 വൺ നോട്ടീസുകൾ പുറത്തിറക്കി. വൈകാതെ ’19 വൺ’ വിജ്ഞാപനം കൂടി പുറത്തിറങ്ങുന്നതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും. അടുത്ത ഒരു വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

 

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

 

വിഴിഞ്ഞം മുല്ലൂർ കലുങ്കുനടയിൽ തുറമുഖ റോഡിന് കുറുകെ പുതിയ ഫ്ലൈ ഓവർ നിർമ്മിക്കും. ചരക്ക് നീക്കം സുഗമമാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാണ് ഈ തീരുമാനം. ചൊവ്വര, വിഴിഞ്ഞം ജംക്‌ഷനുകൾ നവീകരിക്കും. ഇവിടെ റൗണ്ട് എബൗട്ടുകൾ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കും.

ആകെ 14 മീറ്റർ വീതിയുള്ള പാതയിൽ രണ്ടര മീറ്റർ സൈക്കിൾ ട്രാക്കിനായി മാറ്റിവെക്കും. ഇരുവശത്തും നടപ്പാതകളുമുണ്ടാകും. കൊല്ലങ്കോട് മുതൽ കോവളം ജംക്‌ഷൻ വരെയുള്ള 18.9 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്.

 

നിലവിലെ സ്ഥിതി

 

വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ വില്ലേജുകളിൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുമ്പോൾ, പൂവാർ, കരുംകുളം ഭാഗങ്ങളിൽ പ്രാദേശിക പ്രതിഷേധത്തെത്തുടർന്ന് നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇവിടെ കടൽഭിത്തി ബലപ്പെടുത്തിയ ശേഷം മാത്രമേ നിർമ്മാണത്തിലേക്ക് കടക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയ്ക്കും വിഴിഞ്ഞം തുറമുഖത്തിനും വലിയ ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Follow Us
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്