AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ആവേശം അലകടല്‍ പോലെ; റോഡപകടത്തിനും കമന്ററി, വേങ്ങരയിലെ വീഡിയോ

Malappuram Vengara Road Accident Video: നിരന്ന റോഡ് കാണുമ്പോള്‍ വേഗത്തില്‍ പോകാനുള്ള ത്വര ഡ്രൈവര്‍മാക്കുണ്ട്. എന്നാല്‍ അവിടെ എത്രയാണ് വേഗപരിധി പറഞ്ഞിരിക്കുന്നതെന്നോ മറ്റ് വാഹനങ്ങള്‍ എതിര്‍ദിശയില്‍ വരുന്നുണ്ടോ എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല.

Viral Video: ആവേശം അലകടല്‍ പോലെ; റോഡപകടത്തിനും കമന്ററി, വേങ്ങരയിലെ വീഡിയോ
അപകടത്തിന്റെ ദൃശ്യങ്ങള്‍ Image Credit source: abdurahiman683 Instagram Page
Shiji M K
Shiji M K | Published: 20 Feb 2026 | 11:08 AM

അശ്രദ്ധമായ ഡ്രൈവിങ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു. നമ്മള്‍ നല്ലതുപോലെ വാഹനം ഓടിച്ചാലും മറുവശത്ത് കൂടി വരുന്നവരുടെ അശ്രദ്ധ നമ്മളെയും അപകടത്തിലെത്തിക്കും. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതാണ് പലപ്പോഴും റോഡപകടങ്ങള്‍ക്ക് കാരണം. ഓവര്‍ സ്പീഡ്, ഓവര്‍ടേക്കിങ് തുടങ്ങി വിവിധ കാരണങ്ങളും അപകടത്തിന്റെ തീവ്രത ഇരട്ടിയാക്കുന്നു.

നിരന്ന റോഡ് കാണുമ്പോള്‍ വേഗത്തില്‍ പോകാനുള്ള ത്വര ഡ്രൈവര്‍മാക്കുണ്ട്. എന്നാല്‍ അവിടെ എത്രയാണ് വേഗപരിധി പറഞ്ഞിരിക്കുന്നതെന്നോ മറ്റ് വാഹനങ്ങള്‍ എതിര്‍ദിശയില്‍ വരുന്നുണ്ടോ എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അപകടത്തിന്റെ ദൃശ്യം

മലപ്പുറം വേങ്ങര വെട്ടുതോട് നിന്നുള്ളതാണ് ദൃശ്യങ്ങള്‍. എതിര്‍ദിശകളില്‍ നിന്ന് വന്ന രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗത തന്നെയാണ് ഇവിടെ വില്ലനായത്. രണ്ട് കാറുകള്‍ തമ്മിലുള്ള അപകടം വലിയ കേടുപാടുകള്‍ ഇരുഭാഗത്തും ഉണ്ടാക്കിയിട്ടില്ല.

Also Read: Viral Video: പോലീസോ…ഞങ്ങള്‍ ഫ്രെണ്ട്‌സ് ആണെടാ; മാങ്ങ പറിക്കാന്‍ വരെ ‘കാക്കി’ സഹായം

എന്നാല്‍ അപകടം നടക്കുന്ന സമയത്ത് പ്രദേശത്ത് നടന്ന അനൗണ്‍സ്‌മെന്റാണ് വീഡിയോ വൈറലാകാന്‍ വഴിവെച്ചത്. സംഭവം എന്താണെന്നല്ലേ? വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന സമയത്ത് ആവേശം അലകടല്‍ പോലെ ആര്‍ത്തുലച്ച് ജനക്കൂട്ടം കടലുപോലെ ഇരമ്പിയെത്തി…എന്ന് പറഞ്ഞുപോകുന്ന അനൗണ്‍സ്‌മെന്റ് ഈ അപകടത്തിനുള്ള കമന്ററി ആണോ എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

Follow Us