Shafi Parambil: എന്റെ പ്രിയ നേതാവാണ്, ഷാഫി ദേഷ്യത്തിൽ അല്ല പ്രതികരിച്ചത്; വീഡിയോകൾക്ക് മറുപടിയുമായി പ്രമോദ് കക്കട്ടിൽ

Shafi Parambil Controversy: ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ ദേഷ്യത്തിൽ അല്ല പ്രതികരിച്ചത് എന്നും കാണികൾ ഷാഫി സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ താൻ വിളിച്ചതാണ്.....

Shafi Parambil: എന്റെ പ്രിയ നേതാവാണ്, ഷാഫി ദേഷ്യത്തിൽ അല്ല പ്രതികരിച്ചത്; വീഡിയോകൾക്ക് മറുപടിയുമായി പ്രമോദ് കക്കട്ടിൽ

Shafi Parambil (1)

Published: 

12 Feb 2026 | 11:40 AM

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ ചടങ്ങിൽ വച്ച് ഷാഫി പറമ്പിൽ എംപിയെ സംസാരിക്കാൻ ക്ഷണിക്കുന്നുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. വേദിയിൽ വച്ച് നേതാക്കന്മാർ പിടിവലി കൂടുന്ന രീതിയിലാണ് വീഡിയോ ഉള്ളത്. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ ദേഷ്യത്തിൽ അല്ല പ്രതികരിച്ചത് എന്നും കാണികൾ ഷാഫി സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ താൻ വിളിച്ചതാണ്.

സംസാരിക്കില്ല എന്ന് ഷാഫി പറമ്പിൽ നേരത്തെ അറിയിച്ചിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ഷാഫി പറമ്പിൽ എന്നും പ്രമോദ് വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോയും വാർത്തയും എല്ലാം വാസ്തവ വിരുദ്ധമാണ്. അവിടെ നടന്നത് ഒരു സ്നേഹ തള്ളൽ ആയിരുന്നു എന്നും കോഴിക്കോട് ഡിസിസി അഡ്മിഷൻ പ്രവീൺ കുമാർ പറഞ്ഞത്. സൈബർ ആക്രമണം നടത്തി സിപിഐഎം ജാഥയുടെ ശോഭ നശിപ്പിക്കുകയാണെന്നും പ്രവീൺകുമാർ വ്യക്തമാക്കി. ഒരു നീരസവും ഉണ്ടായിട്ടില്ല പ്രചരിക്കുന്ന വാർത്തകൾ എല്ലാം തന്നെ വാസ്തവ വിരുദ്ധമാണ്.

പ്രവർത്തകർ ഷാഫിയെ സംസാരിക്കുവാൻ വിളിക്കണം എന്ന് പറഞ്ഞപ്പോൾ വിളിക്കരുത് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു സ്നേഹ തള്ളൽ മാത്രമാണ് അവിടെ സംഭവിച്ചത് ആ സ്നേഹ തള്ളൽ ഉന്തും തള്ളലുമായി എന്തു ചെയ്യാനാണ്. ഷാഫി തന്നെ എന്നോടാണ് പറഞ്ഞത് സമയം വൈകി എന്നും എംപി എം കെ രാഘവനെയും പാറക്കൽ അബ്ദുല്ലയെയും വിളിക്കാൻ പ്രവീൺകുമാർ പ്രതികരിച്ചു.

 

Loading...
Unable to load recommendations.
Follow Us
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ