കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു

മന്ത്രി വീണാ ജോർജിനെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആയുധമാക്കി ഉയർത്തിക്കൊണ്ടുള്ള സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനങ്ങൾ ഇന്നും നടക്കുമെന്ന് സൂചന.

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു

Kannur

Published: 

26 Feb 2026 | 07:28 AM

കണ്ണൂർ: കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു. പാറൽ മണ്ഡലം കോൺഗ്രസ് ഓഫീസിനാണ് തീയിട്ടത്. തീ അണക്കാനുള്ള ശ്രമം തുടരുക ആണെന്നാണ് സൂചന. അതേസമയം കോൺഗ്രസ് ഓഫീസിൽ തീയിട്ടത് സിപിഎമ്മുകാർ ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിനിടെ മന്ത്രി വീണാ ജോർജിനെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആയുധമാക്കി ഉയർത്തിക്കൊണ്ടുള്ള സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനങ്ങൾ ഇന്നും നടക്കുമെന്ന് സൂചന.

ജില്ലയിലും നിയോജക മണ്ഡലം അടിസ്ഥാനത്തിലും സിപിഎമ്മും ഡിവൈഎഫ്ഐയും മാർച്ച് നടത്തി പ്രതിഷേധിക്കും. എന്നാൽ ആരോഗ്യ മേഖലയിലെ വീഴ്ചകൾ മറക്കുന്നതിന് വേണ്ടി ആരോഗ്യ മന്ത്രിയെ വെച്ച് സിപിഎം കളിച്ച ഒരു കള്ളക്കളിയാണ് ഇത് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണവും പുതുയുഗ യാത്രയുടെ ബോർഡുകൾ നശിപ്പിച്ചതും കലാപം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ നീക്കം ആണ് എന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. ജില്ലയെ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിക്കാൻ ആണ് നീക്കം.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ