AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ship Lose Control in Kochi : കൊച്ചിയിൽ കപ്പൽ നിയന്ത്രണം വിട്ട് തീരത്തേക്ക് പാഞ്ഞടുത്തു, ഒഴിവായത് വൻ ദുരന്തം !

Container Ship Lose Control in Kochi : കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തീരത്തേക്ക് പാഞ്ഞെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. എസ്‌ എസ്‌ എൽ മുംബൈ എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. ഇതിനെ തുടർന്ന് തീരത്തേക്ക് അടുത്ത കപ്പലിനെ. സമയോചിതമായി ടഗ് ബോട്ടുകൾ എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ഇതുവഴി തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

Ship Lose Control in Kochi : കൊച്ചിയിൽ കപ്പൽ നിയന്ത്രണം വിട്ട് തീരത്തേക്ക് പാഞ്ഞടുത്തു, ഒഴിവായത് വൻ ദുരന്തം !
Ship Lose Control In Kochi Image Credit source: Getty Images/ Special Arrangement
Amal KV
Amal KV | Updated On: 03 Aug 2026 | 12:54 AM

കൊച്ചി : കൊച്ചിയിൽ കണ്ടെയ്നർ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തീരത്തേക്ക് പാഞ്ഞെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. എസ്‌ എസ്‌ എൽ മുംബൈ എന്ന കപ്പലിനാണ് നിയന്ത്രണം നഷ്ടമായത്. ഇതിനെ തുടർന്ന് തീരത്തേക്ക് അടുത്ത കപ്പലിനെ. സമയോചിതമായി ടഗ് ബോട്ടുകൾ എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ഇതുവഴി തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.

സംഭവം വലിയ പാരിഭ്രാന്തിയാണ് ഉയർത്തിയത്. സൂറത്തിൽ നിന്ന് പുറപ്പെട്ട കപ്പലാണ് നിയന്ത്രണം വിട്ട് തീരത്തേക്ക് നീങ്ങിയത്. സാധാരണ കപ്പലുകൾ തുറമുഖത്തിന് പുറത്തെത്തുമ്പോൾ ഡോക് ചെയ്യുകയും ശേഷം ടഗ് ബോട്ടുകളുടെ സഹായത്തോടെ തീരത്തേക്ക് അടിപ്പിക്കുകയും ആണ് ചെയ്യാറ്. എന്നാൽ ഇന്നലെ രാത്രി ഇതിനു വിപരീതമായി കപ്പൽ തനിയെ തീരത്തേക്ക് അതി വേഗത്തിൽ നീങ്ങുകയായിരുന്നു.

Also Read: ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം നൽകരുത് , പിന്നിൽ ​ഗൂഢാലോചനയെന്ന് ഹൈക്കോടതിയിൽ ഇ.‍ഡി

ഇതു വലിയ അപകടസാധ്യതയാണ് ഉയർത്തിയത്. എന്നാൽ ടഗ് ബോട്ടുകൾ പാഞ്ഞെത്തി കപ്പലിനെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ടഗ് ബോട്ടുകളുടെ സമയോചിതമായ ഈ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞേനെ. എന്നാൽ കപ്പലിന് എങ്ങനെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.

English Summary

A container ship lost control and veered towards the shore in Kochi. The incident occurred last night involving the vessel ‘SSL Mumbai’. Tugboats arrived promptly and brought the ship under control, narrowly averting a major disaster.

Follow Us