ടെലിഫോൺ എക്സ്ചേഞ്ചിലെ കോപ്പർ കേബിൾ മോഷ്ടിച്ചു; ഓട്ടോ ഡ്രൈവറുടെ ബുദ്ധിയിൽ പ്രതികൾ പിടിയിൽ

ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ആണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. മാവൂര് പൈപ്പ് ലൈൻ റോഡിൽ സ്ഥിതിചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ച ഏതാണ്ട് 35 മീറ്റർ നീളം വരുന്ന കോപ്പർ കേബിളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തിയ അവിടെനിന്നും ഒരു ഓട്ടോയിൽ കയറി....

ടെലിഫോൺ എക്സ്ചേഞ്ചിലെ കോപ്പർ കേബിൾ മോഷ്ടിച്ചു; ഓട്ടോ ഡ്രൈവറുടെ ബുദ്ധിയിൽ പ്രതികൾ പിടിയിൽ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 03:57 PM

കോഴിക്കോട്: മാവൂരിൽ ടെലിഫോൺ എക്സ്ചേഞ്ചിലെ കേബിൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ.ആലപ്പുഴ വലിയകുളങ്ങര സ്വദേശി മണലിക്കൽ വീട്ടിൽ വിനോദ് കുമാർ (40), നെന്മാറ പെഴുമ്പാറ സ്വദേശി അരക്കപറമ്പിൽ വീട്ടിൽ നാസറുദ്ദീൻ (34) എന്നിവരാണ് പോലീസിന്റെ വലയിൽ ആയത്.

ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ആണ് പ്രതികളെ വലയിലാക്കാൻ സഹായിച്ചത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. മാവൂര് പൈപ്പ് ലൈൻ റോഡിൽ സ്ഥിതിചെയ്യുന്ന ടെലിഫോൺ എക്സ്ചേഞ്ചിൽ സൂക്ഷിച്ച ഏതാണ്ട് 35 മീറ്റർ നീളം വരുന്ന കോപ്പർ കേബിളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.

ALSO READ:കോഴിക്കോട് പോലീസുകാരുമായി പോയ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

തുടർന്ന് കെഎസ്ആർടിസി ബസ്റ്റാൻഡിൽ എത്തിയ അവിടെനിന്നും ഒരു ഓട്ടോയിൽ കയറി. സ്റ്റാൻഡിന് പരിസരത്തായി സർവീസ് നടത്തുന്ന നിഷാദ് എന്നയാളുടെ ഓട്ടോയിൽ ആണ് മോഷ്ടിച്ച കേബിളുമായി ഇരുവരും കയറിയത്. എന്നാൽ യാത്രികരായ ഇവരുടെ സംസാരത്തിൽ ഉണ്ടായ അസ്വാഭാവികതയെ തുടർന്ന് ഡ്രൈവർ ഓട്ടോ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലൂടെയാണ് ഇവർ ടെലിഫോൺ എക്സ്ചേഞ്ചിൽ കരാർ ജോലിക്കായി വന്നതായിരുന്നു എന്നും, കേബിൾ മോഷണം നടത്തി എന്നും കുറ്റസമ്മതം നടത്തിയത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ചിക്കുന്ന കേബിൾ വിറ്റ് പൈസ തട്ടുകയാണ് ഇത്തരം പ്രതികളുടെ രീതി. സമാനമായ രീതിയിൽ ടെലിഫോൺ പോസ്റ്റുകൾ മോഷ്ടിക്കുക, വൈദ്യുതി കമ്പികൾ മോഷ്ടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ കേരളത്തിൽ സ്ഥിരം സംഭവങ്ങളായിരുന്നു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ