CIAL Airport: കൊച്ചി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷണം, മൂന്ന് പേർ പിടിയിൽ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള സോളാർപാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാർ പോലീസ് പിടിയിലായി. നെടുമ്പാശ്ശേരി പോലീസ് ആണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. ആസാം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ, ബ്രദക് സ്വദേശി ഗണേഷ് കുമാർ, ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ശൈഖ് എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് സംഘം പിടികൂടിയത്.
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള സോളാർപാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇതര സംസ്ഥാനക്കാർ പോലീസ് പിടിയിലായി. നെടുമ്പാശ്ശേരി പോലീസ് ആണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. ആസാം നാഗോൺ സ്വദേശി ജലാൽ ഹുസൈൻ, ബ്രദക് സ്വദേശി ഗണേഷ് കുമാർ, ബംഗാളിലെ മുർഷിദാബാദ് സ്വദേശി താജുദ്ദീൻ ശൈഖ് എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയിൽ ആവണംകോട് റോഡിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവർ മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് മോഷണ വിവരം പുറത്ത് വന്നത്. സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിക്കുന്നതിന് എതിരെ സിയാൽ അധികൃതർ നേരത്തെ നെടുമ്പാശ്ശേരി പോലീസിൽ പരാതി കൊടുത്തിരുന്നു. പൂർണ്ണമായും സോളാർ പവറിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ഇലക്ട്രിസിറ്റി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിമാനത്താവളമാണ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്. വിശാലമായ സോളാർ പ്ലാന്റ് ആണ് എയർപോർട്ടിന് അകത്തും പരിസരത്തുമായി സിയാൽ ക്രമീകരിച്ചിരിക്കുന്നത്.
Also Read: കാസർകോട് കുഴൽ കിണർ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ് വീണ് രണ്ടു പേർ മരിച്ചു
അതേസമയം സംസ്ഥാനത്ത് ഈ ഇടെയായി ചെമ്പുമോഷണം വർദ്ധിച്ചു വരുന്നുണ്ട്. പുതുതായി പണിയുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും മോഷണങ്ങൾ നടക്കുന്നത്. പുതിയ വീടുകൾ പണിയുന്ന സമയത്ത് മിക്കവാറും കൃത്യമായി അടച്ചുപൂട്ടലുകൾ ഉണ്ടാകില്ല. ഇതു മുതലെടുത്തുകൊണ്ട് ഇലക്ട്രിക് വർക്കിനായി സ്ഥാപിച്ചിരിക്കുന്ന വയറുകളാണ് മോഷ്ടാക്കൾ ലക്ഷ്യം വയ്ക്കുന്നത്. അടുത്തിടെ മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർമ്മാണം പുരോഗമിക്കുന്ന വീട്ടിൽ നിന്ന് വരെ വയറുകൾ മോഷണം പോയിരുന്നു.
പശ്ചിമേഷൻ യുദ്ധ സാഹചര്യത്തെ തുടർന്ന് ചെമ്പനി ഇപ്പോൾ ഉയർന്ന വിലയാണ്. ഇതുകൊണ്ടാണ് മോഷ്ടാക്കൾ പ്രധാനമായും വയറുകളെ ആശ്രയിക്കുന്നത്. എസി കംപ്രസ്സറിൽ നിന്ന് വെന്റുകളിലേക്ക് പോകുന്ന ചെമ്പ് പൈപ്പുകൾ മോഷ്ടിക്കുന്ന സംഭവവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന പല കേസുകളിലും ഇതര സംസ്ഥാനക്കാരാണ് പിടിയിലായിട്ടുള്ളത്. മുൻകൂട്ടി നിർമ്മാണം നടക്കുന്ന വീടുകൾ കണ്ടു വയ്ക്കുകയും തുടർന്ന് അവസരം കിട്ടുമ്പോൾ കേബിളുകൽ മോഷ്ടിക്കുന്നതുമാണ് പൊതുവെ കണ്ടു വരുന്ന രീതി.
English Summary
Three individuals from other states have been arrested by the police for stealing copper from the solar panels installed at the Kochi International Airport. The Nedumbassery police arrested the three.