Cow Scam: ‘ചറപറാ പാലൊഴുകുന്ന പശു’വെന്ന് തെറ്റിദ്ധരിപ്പിച്ചു; വാങ്ങിയ ആൾക്ക് 82,000 രൂപ നഷ്ടപരിഹാരം
False Promise Cow Scam: വാഗ്ദാനം ചെയ്ത പാൽ ലഭിച്ചില്ലെന്ന പരാതിയിൽ പശുവിനെ വാങ്ങിയ ആൾക്ക് നഷ്ടപരിഹാരം. കൊട്ടാരക്കരയിലാണ് സംഭവം.
വാഗ്ദാനം ചെയ്ത പാൽ ലഭിച്ചില്ലെന്ന പരാതിയിൽ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. 12 ലിറ്റർ പാൽ ലഭിക്കുമെന്ന ഉറപ്പിൽ വാങ്ങിയ പശുവിൽ നിന്ന് ആറ് ലിറ്റർ പാൽ മാത്രമാണ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടി കൊട്ടാരക്കര സ്വദേശിയായ രമണൻ നൽകിയ ഹർജിയിലാണ് നടപടി.
നാടോടിക്കാറ്റ് എന്ന സിനിമയിൽ ദാസനെയും വിജയനെയും പണിക്കർ പറ്റിക്കുന്നത് പോലൊരു കബളിപ്പിക്കലാണ് നടന്നത്. ദിവസേന 25 ലിറ്റർ പാൽ തരുന്ന രണ്ട് പശുക്കളെ തരാമെന്ന് പറഞ്ഞാണ് പണിക്കർ ഇരുവരെയും കബളിപ്പിക്കുന്നത്. ഈ പശു വെറും 10 ലിറ്റർ പാലാണ് നൽകുന്നത്. ഇവിടെ 12 ലിറ്റർ പാൽ വാഗ്ദാനം നൽകിയ പശുവിൽ നിന്ന് ലഭിക്കുന്നത് ആറ് ലിറ്റർ പാൽ.
രമണന് 82,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ്റെ വിധി. 56,000 രൂപ മുടക്കി ഇടനിലക്കാരൻ വഴിയാണ് രമണൻ പശുവിനെ വാങ്ങിയത്. 2023 മാർച്ച് 11ന് പശു പ്രസവിച്ചു. എന്നാൽ, 12 ലിറ്റർ പാൽ ലഭിച്ചില്ല. മൂന്ന് മാസ, വരെ പശുവിനെ കറന്നെങ്കിലും പരമാവധി ഒരു ദിവസം ലഭിച്ചത് ആറ് ലിറ്റർ പാലായിരുന്നു. ഇതോടെ പശുവിനെ വിറ്റവരോട് വിവരം പറഞ്ഞു. എന്നാൽ, ഇവർ ഇവർ പശുവിനെ തിരികെ സ്വീകരിക്കാൻ തയ്യാറായില്ല. പോലീസിൽ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പരാതിക്കാരൻ ഉപഭോക്തൃ പരിഹാര കമ്മിഷനെ സമീപിച്ചത്. സംഭവത്തിൽ പരാതിക്കാരന് അനുകൂലമായി കമ്മീഷൻ വിധിക്കുകയായിരുന്നു.
പരാതിക്കാരന് പശുവിൻ്റെ വിലയായ 56,000 രൂപയും മാനസികസംഘർഷത്തിന് നഷ്ടപരിഹാരമായി 26,000 രൂപയും കോടതി ചിലവായി 10,000 രൂപയും നൽകാനാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ്റെ വിധി. 45 ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശയും കൊടുക്കണം.
നാടോടിക്കാറ്റിലെ സീൻ