AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: മാനം കറുത്തു… ഇടിമുഴക്കം… നാളെയും മഴയോ?

Kerala Weather Update tomorrow: ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ കാലാവസ്ഥാ മാറ്റം ശ്രദ്ധിക്കണം.

Kerala Rain Alert: മാനം കറുത്തു… ഇടിമുഴക്കം… നാളെയും മഴയോ?
RainImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 09 Mar 2026 | 03:19 PM

തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ ശ്രീലങ്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി ഏകദേശം 0.9 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട അന്തരീക്ഷച്ചുഴി ആണ് നിലവിലെ മാറ്റത്തിന് കാരണം.

ഇതോടൊപ്പം മാന്നാർ കടലിടുക്ക് മുതൽ കർണാടക വരെ തമിഴ്‌നാടിന് കുറുകെ ഒരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള വായു കേരളത്തിലേക്ക് പ്രവേശിക്കാൻ കാരണമാകുന്നു.

പ്രധാന മഴ മുന്നറിയിപ്പുകൾ

 

ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലും മേഘങ്ങൾ അതിവേഗം രൂപപ്പെടാനും ചില പ്രദേശങ്ങളിൽ പെട്ടെന്ന് ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. കാറ്റുകളുടെ അഭിസരണം നടക്കുന്നതിനാൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത കൂടുതലാണ്. ഇന്നും നാളെയും മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകൾ ഇവയാണ്.

  • തെക്കൻ കേരളം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
  • മധ്യകേരളം: കോട്ടയം, ഇടുക്കി, എറണാകുളം.
  • വടക്കൻ കേരളം (ഒറ്റപ്പെട്ട മഴ): തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ കാലാവസ്ഥാ മാറ്റം ശ്രദ്ധിക്കണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരങ്ങൾക്കും വൈദ്യുത പോസ്റ്റുകൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കുക. ഇടിമിന്നൽ ട്രാക്ക് ചെയ്യുന്നതിനായി അധികൃതർ നൽകുന്ന പരിശോധിക്കാവുന്നതാണ്. മത്സ്യത്തൊഴിലാളികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Follow Us