Vaikom CPI Supporter Death: എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐ പ്രവർത്തകൻ മരിച്ച നിലയിൽ

CPI Supporter Death At Vaikom: തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Vaikom CPI Supporter Death: എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐ പ്രവർത്തകൻ മരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 27 Apr 2026 | 11:54 AM

വൈക്കം: എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഐ അനുഭാവി തൂങ്ങിമരിച്ച നിലയിൽ. തലയാഴം സ്വദേശിയായ കർഷകൻ മക്കൻ ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയാഴത്തുള്ള സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം, മറ്റന്നാൾ വിധിയെഴുത്ത്

മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കർഷകനായ ചെല്ലപ്പൻ സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. തൻ്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സിപിഐ നേതാക്കൾ വഞ്ചിക്കുകയാണ് ചെയ്തതെന്നും പല ഘട്ടങ്ങളിലായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചതായും വീഡിയോയിൽ നേതാവ് ആരോപിക്കുന്നു.

അലമാരയിൽ വർഷങ്ങൾക്ക് മുൻപുള്ള സ്വർണം, തിരികെ നൽകി

വർഷങ്ങൾക്കു മുമ്പ് കാണാതായ സ്വണാഭരണങ്ങളും, പണവും യഥാർത്ഥ ഉടമക്ക് തന്നെ തിരികെ നൽകി അയൽവാസി.  കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരിൽ ബാബുവാണ് ഇത്തരത്തിൽ വാർത്തകളിൽ ഇടം നേടിയത്. കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ബാബുവിൻ്റെ അയൽവാസി കൈനിക്കുന്നേൽ ജിജോ തൻ്റെ സ്റ്റീൽ അലമാര ബാബുവിന് നൽകിയത്. ജിജോയുടെ അമ്മയുടെ അലമാരയായിരുന്നു ഇത്. അമ്മ മരിച്ചതോടെയാണ് അലമാര അയൽവാസിക്ക് ജിജോ നൽകിയത്. എന്നാൽ അലമാരയിലെ ഒരു ഡ്രോ തുറക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീടിത് ബാബു അഴിച്ചെടുത്തപ്പോഴാണ് പണവും സ്വർണവും ഇതിൽ നിന്നും ലഭിച്ചത്. ഇത് ബാബു ജിജോയ്ക്ക് തന്നെ തിരിച്ചു നൽകുകയായിരുന്നു. സംഭവം എന്തായാലും വാർത്തകളിലും ഇടം നേടി.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്