AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിശാല ഹൃദയനായ ആശാൻ! രാഹുലിനെതിരേ MLA ഹോസ്റ്റലിലേക്കു പ്രതിഷേധത്തിന് പാർട്ടി സമ്മതിച്ചില്ലെന്ന് മഹിളാനേതാവ്

Pinarayi Vijayan - Rahul Mamkootathil: സിപിഎം തിരുവനന്തപുരം വിശാല ജില്ലാ സമിതിയിൽ നേതൃത്വത്തിനെതിരേ കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ട്. തോൽവിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാത്രമല്ല, കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണെന്ന് പ്രതിനിധികൾ തുറന്നടിച്ചു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയോട് പിണറായി മൃദുസമീപനം കാണിച്ചതിനെയും പ്രതിനിധികൾ ചോദ്യംചെയ്തു.

വിശാല ഹൃദയനായ ആശാൻ! രാഹുലിനെതിരേ MLA ഹോസ്റ്റലിലേക്കു പ്രതിഷേധത്തിന് പാർട്ടി സമ്മതിച്ചില്ലെന്ന് മഹിളാനേതാവ്
Pinarayi Vijayan Rahul MamkootathilImage Credit source: PTI, facebook
Prasanth Kumar
Prasanth Kumar | Published: 04 Oct 2026 | 10:03 AM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ ആയിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരേ ​ലൈംഗിക പീഡന പരാതികൾ ഉയർന്ന സമയത്ത്, രാഹുലിനെതിരേ എംഎൽഎ ഹോസ്റ്റലിലേക്ക് മാർച്ച് നടത്താൻ പാർട്ടി അ‌നുവദിച്ചില്ലെന്ന് സിപിഎം വനിതാ നേതാവിന്റെ കുറ്റപ്പെടുത്തൽ. സിപിഎം തിരുവനന്തപുരം വിശാല ജില്ലാ സമിതിയിൽ ആണ് ഇത് സംബന്ധിച്ച് നേതൃത്വത്തിനെതിരേ മഹിളാനേതാവിന്റെ കുറ്റപ്പെടുത്തൽ ഉണ്ടായത് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന സിപിഎം നേതാവ് പിണറായി വിജയൻ അ‌ടക്കം പങ്കെടുത്ത വിശാല ജില്ലാ സമിതിയിൽ നേതൃത്വത്തിനെതിരേ കടുത്ത നിരവധി വിമർശനങ്ങളുയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അ‌തേസമയം രാഹുലിനെതിരേ എംഎൽഎ ഹോസ്റ്റലിലേക്ക് മാർച്ച് നടത്താൻ അ‌നുവദിക്കാഞ്ഞതിൽ അ‌ന്നത്തെ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ മറുപടി നൽകി. എംഎൽഎ ഹോസ്റ്റൽ ഒരാളുടെ മാത്രമല്ല, ഒട്ടേറെ എംഎൽഎമാരുടെ താമസസ്ഥലമാണെന്നായിരുന്നു വനിതാ നേതാവിന്റെ കുറ്റപ്പെടുത്തലിന് പിണറായിയുടെ മറുപടി. പിണറായി വിജയനും രാഹുൽ മാങ്കൂട്ടവും തമ്മിലുള്ള വാക്പോര് കണ്ടിട്ടുള്ള കേരളത്തെ ആശ്ചര്യപ്പെടുത്തുന്നതാണ് ഈ വിമർശനവും അ‌തിനുള്ള മറുപടിയും.

ALSO READ: രാജിക്കത്ത് കിട്ടിയിട്ടും മേയർ മിണ്ടാതിരുന്നത് മൂന്ന് നാൾ; ഒടുവിൽ ശ്രീലേഖ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു

വളരെ മുൻപ് മുതൽ, ഇപ്പോൾ വരെ പിണറായി വിജയനെതിരേ വ്യക്തിപരമായി ഉൾപ്പെടെ പരിഹാസവും വിമർശനവും ഉയർത്തിയിട്ടുള്ള നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിനെതിരേ തിരിച്ച് പിണറായി വിജയനും കടുത്ത വിമർശനങ്ങൾ നടത്തിയിട്ടുണ്ട്. രാഹുലിനെതിരായ പരാതിയിൽ ഇരകൾക്കൊപ്പം നിൽക്കുന്ന ശക്തമായ നിലപാടാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സ്വീകരിച്ചത്. മാത്രമല്ല, കേസിൽ രാഹുലിനെ അ‌റസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടായി.

ഇങ്ങനെയൊക്കെയാണെങ്കിലും രാഹുലിനെതിരേ എംഎൽഎ ഹോസ്റ്റലിലേക്ക് മാർച്ച് നടത്താൻ പ്രവർത്തകർ തുനിഞ്ഞപ്പോൾ അ‌ത് നേതൃത്വം തടഞ്ഞു എന്നത്, പിണറായി വിജയൻ എന്ന നേതാവിന്റെ രാഷ്ട്രീയ മാന്യത വെളിവാക്കുന്ന ഒരു സംഭവമായിട്ടാണ് വിലയിരുത്തപ്പെടുക. അ‌തേസമയം തിരുവനന്തപുരത്തെ വിശാല ജില്ലാ സമിതിയിൽ പാർട്ടി നേരിട്ട കനത്ത തോൽവിയിൽ അ‌ംഗങ്ങളുടെ രൂക്ഷ വിമർശനവും ഉയർന്നു.

തോൽവിയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാത്രമല്ല, കേരളത്തിൽനിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങളെല്ലാം ശാസിക്കപ്പെടേണ്ടവരാണെന്ന് പ്രതിനിധികൾ തുറന്നടിച്ചു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയ വെള്ളാപ്പള്ളിയോട് പിണറായി മൃദുസമീപനം കാണിച്ചതിനെയും പ്രതിനിധികൾ ചോദ്യംചെയ്തു. ആവശ്യമില്ലാത്ത പോലീസ് കേസുകളും പാർട്ടി വിമർശിച്ചിട്ടുപോലും ആഭ്യന്തര വകുപ്പ് തിരുത്താത്തതും തിരിച്ചടിക്ക് കാരണമായെന്ന് പിണറായി വിജയൻ വേദിയിലിരിക്കെത്തന്നെ കുറ്റപ്പെടുത്തലുണ്ടായി.

എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക്‌ നയിച്ച കാരണങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ചസംഭവിച്ചെന്നും അതിൽ സെക്രട്ടറിയെന്ന നിലയിൽ വ്യക്തിപരമായ ഉത്തരവാദിത്വം നിശ്ചയിച്ചാണ് എംവി ഗോവിന്ദനെ ശാസിച്ചതെന്നും പിണറായി വിജയൻ മറുപടി നൽകി എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സിപിഎം വിശാല ജില്ലാ സമിതി യോഗങ്ങൾ ചേർന്ന് തോൽവി ഉൾപ്പെടെ വിലയിരുത്തി വരികയാണ്.

English Summary

A female CPM leader has alleged that the party did not permit a march to the MLA hostel against Congress leader Rahul Mamkootathil when sexual harassment complaints were raised against him. The leader voiced this criticism against the party leadership during a meeting of the CPM’s Thiruvananthapuram ‘Vishala’ District Committee. Senior leader Pinarayi Vijayan responded to the allegation during the meeting.

Follow Us