R Sreelekha: രാജിക്കത്ത് കിട്ടിയിട്ടും മേയർ മിണ്ടാതിരുന്നത് മൂന്ന് നാൾ; ഒടുവിൽ ശ്രീലേഖ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു
R Sreelekha Resignation:ഇതിന് പിന്നാലെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി തന്റെ രാജി ശ്രീലേഖ പാർട്ടിയെ അറിയിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് മേയർക്ക് ശ്രീലേഖ തന്റെ രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഭരണ പ്രതിസന്ധി മുന്നിൽകണ്ട് മേയർ വിവി രാജേഷ് ശ്രീലേഖയുടെ രാജിക്കത്ത് ഒളിച്ചുവെച്ചത് മൂന്ന് ദിവസമാണ്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ശ്രീലേഖ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ.......
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപിയെ പ്രതിസന്ധിയിലാക്കി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിക്കത്ത്. തിരുവനന്തപുരം ജില്ലയിൽ ആദ്യമായി ബിജെപി ഭരണത്തിലേറിയതിന് പിന്നാലെ തന്നെ മേയർ ആക്കാത്തതിലെ അതൃപ്തി ശ്രീലേഖ തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പല പടല പിണക്കങ്ങളും പാർട്ടിക്കുള്ളിൽ നിലനിന്നിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ അപ്രതീക്ഷിതമായി തന്റെ രാജി ശ്രീലേഖ പാർട്ടിയെ അറിയിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് മേയർക്ക് ശ്രീലേഖ തന്റെ രാജിക്കത്ത് സമർപ്പിച്ചെങ്കിലും ഭരണ പ്രതിസന്ധി മുന്നിൽകണ്ട് മേയർ വിവി രാജേഷ് ശ്രീലേഖയുടെ രാജിക്കത്ത് ഒളിച്ചുവെച്ചത് മൂന്ന് ദിവസമാണ്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ശ്രീലേഖ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തന്റെ രാജിക്കത്ത് ഇടുകയായിരുന്നു.
ALSO READ:നിയന്ത്രണം ഒഴിഞ്ഞു! കേരളത്തിലേക്ക് ഹിമാചലിൽ നിന്നും വൈദ്യുതി എത്തി
ഭരണ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ബിജെപി ശ്രീലേഖ കൂടി രാജിവെക്കുന്നതിലൂടെ കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരും എന്ന സാഹചര്യത്തിലാണ് വി വി രാജേഷ് ശ്രീലേഖയുടെ രാജി വിവരം പുറത്തറിയിക്കാതിരുന്നത്. സെപ്റ്റംബർ 30ന് കത്ത് നൽകിയിട്ടും അതിനുശേഷം മാധ്യമങ്ങളെ കണ്ട വിവി രാജേഷ് ഈ വിവരം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നില്ല. പകരം വസ്തു ഇടപാടുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ച സിപിഐഎം കൗൺസിലർ അജിത്തിനെതിരെ ആയിരുന്നു പ്രതികരണം നടത്തിയത്.
അനുനയിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു…
ഇതിനിടയിൽ ശ്രീലേഖ ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് ആരും കരുതിയില്ല. അതേസമയം രാജിവെക്കുന്നു എന്ന ശീലേഖയുടെ ഭീഷണിക്ക് പിന്നാലെ ബിജെപിയുടെ ഉന്നത നേതാക്കൾ അവരെ അനുനയിപ്പിക്കാനുള്ള നീക്കം ആരംഭിച്ചു എന്നാണ് റിപ്പോർട്ട്. ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആയിരുന്നു ശ്രീലേഖ രാജിക്കത്ത് പുറത്തുവിട്ടത്.താൻ സെപ്റ്റംബർ 30ന് രാജിവെക്കുന്ന വിവരം മേയർ വിവി രാജേഷിനെ അറിയിച്ചിട്ടുണ്ട്. കോപ്പി തിങ്കളാഴ്ച ജില്ലാ കളക്ടർ നൽകും എന്നും അവർ വ്യക്തമാക്കി.
അതേസമയം കാപ്പാ കേസിൽ ജയിലിലായ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതയെന്ന ഭീഷണിയിൽനിന്ന് താത്കാലികമായി ബി.ജെ.പി. ഭരണസമിതി രക്ഷപ്പെട്ടുനിൽക്കുന്നതിനിടയിലാണ് ശ്രീലേഖയുടെ അപ്രതീക്ഷിതമായ രാജി.
ENGLISH SUMMARY
Councillor R. Sreekumar’s resignation letter has put the Thiruvananthapuram unit of the BJP in a difficult position. She had expressed dissatisfaction early on at not being appointed Mayor after the BJP assumed power in the Thiruvananthapuram district for the first time; this had led to various internal rifts within the party.