Data Leak Controversy: സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം! ഡേറ്റ ചോർച്ചയിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
തിരഞ്ഞെടുപ്പ് മുൻനിർത്തി സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സർക്കാർ ജീവനക്കാർക്ക് അയച്ച സന്ദേശമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്...

Kerala High Court
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്ക് വേണ്ടി സ്പാർക്ക് പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ ദുരുപയോഗം ചെയ്ത സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സന്ദേശങ്ങൾ അയച്ചത് സ്വകാര്യ കടന്നുകയറ്റം ആണെന്ന് ഹൈക്കോടതി വിമർശിച്ചു. ഔദ്യോഗികമായ കാര്യങ്ങൾക്ക് അല്ലാതെ ഡാറ്റ ഉപയോഗിക്കുവാൻ പാടില്ല എന്നും വ്യക്തിഗത വിവരങ്ങൾക്കൊക്കെ എന്ത് സ്വകാര്യതയാണ് ഉള്ളത് എന്നും കോടതി ചോദിച്ചു. കൂടുതൽ കൂടാതെ ഇനിയും വിവരങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നും ഹൈക്കോടതി വിലക്കി.
തിരഞ്ഞെടുപ്പ് മുൻനിർത്തി സർക്കാർ അനുവദിച്ച ആനുകൂല്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സർക്കാർ ജീവനക്കാർക്ക് അയച്ച സന്ദേശമാണ് ഇപ്പോൾ വിവാദത്തിൽ ആയിരിക്കുന്നത്. അതേസമയം വെള്ളിയാഴ്ച സർക്കാരിന്റെ വിശദീകരണം നൽകുന്നത് വരെ സമാന സന്ദേശങ്ങൾ അയക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ ഉറപ്പു നൽകി. ഡാറ്റ എവിടെ നിന്ന് കിട്ടിയെന്നും കോടതി ചോദിച്ചു. വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ട് വഴിയാണ് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്.
ഇത്തരം സന്ദേശങ്ങൾ എല്ലാ പൗരന്മാർക്കും അയക്കുന്നതിൽ അവർക്ക് താൽപര്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിയിൽ മുഖ്യമന്ത്രി ഒഴികെ എതിർകക്ഷികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കൊണ്ടുള്ള നീക്കമാണിതെന്ന് ആരോപിച്ചു പി. റഷീദ് അഹമ്മദ്, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കെ. എം. അനിൽ കുമാർ എന്നിവർ നൽകിയ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.