MDMA Arrest : എംഡിഎംഎയുമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർ പിടിയിൽ
Ernakulam General Hospital Doctor MDMA Arrest : നോർത്ത് പറവൂർ സ്വദേശി അംജാദ് ഹസ്സനാണ് എംഡിഎംഎയുമായി പിടിയിലായത്.

Representational Image
കൊച്ചി : എംഡിഎംഎയുമായി യുവ ഡോക്ടർ കൊച്ചിയിൽ പിടിയിൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശി അംജാദ് ഹസ്സനെയാണ് പോലീസിൻ്റെ ഡാൻസാഫ് സംഘം എംഡിഎംഎയുമായി പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തൂ. എറണാകുളം സർക്കാർ ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് പിടിയിലായ അംജാദ്. ഏറെ നാളായി ഇയാൾ പോലീസിൻ്റെ നിരീക്ഷണത്തിലാണ്.