Dr Vandana Das Murder Case: പ്രായശ്ചിത്തം ചെയ്യാനും തയ്യാറെന്ന് പ്രതി, ഡോ.വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Sentencing in Dr. Vandana Das murder case today: അപൂർവങ്ങളിൽ അപൂർവ്വമായ സംഭമാണെന്നും അതിനാൽ വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.

Dr Vandana Das Murder Case: പ്രായശ്ചിത്തം ചെയ്യാനും തയ്യാറെന്ന് പ്രതി, ഡോ.വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

Vandana Das Murder Case

Published: 

21 Mar 2026 | 07:09 AM

കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. അപൂർവങ്ങളിൽ അപൂർവ്വമായ സംഭമാണെന്നും അതിനാൽ വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ ചെയ്ത കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാൻ തയാറാണെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം, കൊലപാതക ശ്രമം, ആശുപത്രിയില്‍ കലാപവും അക്രമവും നടത്തല്‍ എന്നി കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും കുറ്റക‍ൃത്യം മനപൂർവ്വം അല്ലെന്ന് സന്ദീപ് കോടതിയിൽ പറഞ്ഞു. എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണ്, തനിക്ക് പ്രായമായ അമ്മ ഉണ്ട്. അമ്മയെ കാണാൻ അവസരം തരണമെന്നും സന്ദീപ് പറഞ്ഞു. പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടത് കണക്കിലെടുത്ത് പ്രതിയുടെ ശിക്ഷയിൽ ഇളവ് കൊടുക്കണമെന്ന് പ്രതിഭാ​ഗവും വാദിച്ചു.

ALSO READ: ബാറിലെ തർക്കം കൊലപാതകത്തിലേക്ക്; യുവാവിനെ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തിട്ട് കൊന്നു

2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപ് ആണ് കേസിലെ ഏക പ്രതി. പൂയപ്പള്ളി പോലീസ് വൈ​ദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് സന്ദീപ് അക്രമാസക്തനാവുകയും യാതൊരു പ്രകോപനവുമില്ലാതെ സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്.

26 മുറിവാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊല്ലം ക്രൈബാഞ്ച് ഡി.വൈ.എസ്.പിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1050 പേജുള്ള കുറ്റപത്രത്തില്‍ 136 പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ സമർപ്പിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം