AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മാവേലിക്കരയിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു! ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം

ഏറെ ദൂരത്തോളം ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോയി. തുടർന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ ഭയന്ന് നിലവിളിക്കുന്നതും മറ്റും ബസ്സിലെ സിസിടിവിയിൽ നിന്നും വ്യക്തമായി കാണാം...

മാവേലിക്കരയിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു! ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം
Ksrtc Bus
Ashli C
Ashli C | Published: 26 Feb 2026 | 12:46 PM

ആലപ്പുഴ: മാവേലിക്കരയിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ഹൃദയഘാതം വന്ന് മരിച്ചു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തിൽ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടില്ല എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. പത്തനംതിട്ടയിൽ നിന്നും മാവേലിക്കരയിലേക്ക് പോവുകയായിരുന്ന ബസ്സിലെ ഡ്രൈവർക്കാണ് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം ഉണ്ടായത്.

തുടർന്ന് ഡ്രൈവർ പ്രദീപിനെ ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു മാവേലിക്കര നടക്കാവിൽ വച്ച് അപകടം ഉണ്ടായത്. കടയുടെ മതിലിൽ ഇടിച്ച് ബസ് നിർത്തുകയായിരുന്നു.

ALSO READ:മന്ത്രി വീണയുടെ പരിക്ക് എയിംസിലെ ആരോഗ്യ വിദഗ്ധർ പരിശോധിക്കണം; കെ മുരളീധരൻ

ഏറെ ദൂരത്തോളം ബസ് നിയന്ത്രണം വിട്ട് മുന്നോട്ട് പോയി. തുടർന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ ഭയന്ന് നിലവിളിക്കുന്നതും മറ്റും ബസ്സിലെ സിസിടിവിയിൽ നിന്നും വ്യക്തമായി കാണാം. അതേസമയം ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ തന്നെ ശ്രീവർ ബ്രേക്ക് പിടിച്ച് ബസ്സിന്റെ വേഗത കുറയ്ക്കാൻ ശ്രമിച്ചിരുന്നു എന്ന് യാത്രക്കാർ പ്രതികരിച്ചു.

Follow Us