AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ 19 വരെ

KEAM 2026 Medical Second Allotment : എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. സെപ്തംബര്‍ 15 മുതല്‍ 19-ന് വൈകുന്നേരം നാലു മണിക്കകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടണം.

KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ 19 വരെ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 14 Sep 2026 | 07:08 PM

2026-ലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പുറത്തുവിട്ടു. www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ അതത് കോളേജുകളില്‍ സെപ്തംബര്‍ 15 മുതല്‍ 19-ന് വൈകുന്നേരം നാലു മണിക്കകം പ്രവേശനം നേടണം. സംശയങ്ങളുണ്ടെങ്കില്‍ 0471 2332120, 2338487 എന്നീ നമ്പറുകളില്‍ ഹെല്‍പ്‌ലൈനിന്റെ സഹായം തേടാം. സെപ്തംബര്‍ 11-ന് രാവിലെ 10:00 മണി വരെ ഉദ്യോഗാർത്ഥികൾ ഓൺലൈനായി നൽകിയ ഓപ്ഷൻ കണ്‍ഫര്‍മേഷന്റെയും രജിസ്‌ട്രേഷന്റെയും അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് പുറത്തുവിട്ടത്. സെപ്തംബര്‍ 11-ന് പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റിനെതിരെ ലഭിച്ച സാധുവായ പരാതികൾ പരിഹരിച്ച ശേഷമാണ് അന്തിമ അലോട്ട്‌മെന്റ് തയ്യാറാക്കിയത്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട് ചെയ്ത കോഴ്‌സ്, അലോട്ട് ചെയ്ത കോളേജ്, അലോട്ട്‌മെന്റ് കാറ്റഗറി, ഫീസ് വിവരങ്ങൾ തുടങ്ങിയ എല്ലാ വിശദാംശങ്ങളും ഹോം പേജിലും അലോട്ട്‌മെന്റ് മെമ്മോയിലും ലഭ്യമാണ്. ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കേണ്ടതാണ്.

അഡ്മിഷന്‍ സെപ്തംബര്‍ 15 മുതല്‍

അലോട്ട്‌മെന്റ് ലഭിച്ചവര്‍ ബാധകമായ ഫീസ് അടച്ച്, എല്ലാ അസൽ രേഖകളും സഹിതം സെപ്തംബര്‍ 15 മുതൽ സെപ്റ്റംബർ 19 വൈകുന്നേരം നാല്‌ മണിക്കുളളിൽ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും തങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ‘ഡാറ്റാ ഷീറ്റ്’ ഹോം പേജിലെ ‘ഡാറ്റാ ഷീറ്റ്’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യണം. പ്രവേശന സമയത്ത് ഈ ഡാറ്റാ ഷീറ്റിന്റെ പ്രിന്റൗട്ട് കോളേജ് അധികൃതർക്ക് മുന്നിൽ ഹാജരാക്കണം.

Also Read: PSC Questions: PSC പരീക്ഷയ്ക്ക് തയാറെടുക്കാം; പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ അഡ്മിഷന്‍ നേടാത്തവര്‍ക്ക്‌ നിലവിലെ അലോട്ട്‌മെന്റും ഒപ്പം ആ സ്ട്രീമിൽ അവശേഷിക്കുന്ന ഉയർന്ന ഓപ്ഷനുകളും നഷ്ടമാകും. കോടതി ഉത്തരവുകൾ മൂലമോ കീർടാഡ്സിന്റെ (KIRTADS) പരിശോധന നിലനിൽക്കുന്നതിനാലോ താൽക്കാലികമായി അലോട്ട്‌മെന്റ് ലഭിച്ച ഉദ്യോഗാർത്ഥികളുടെ കാറ്റഗറി അവകാശവാദങ്ങൾ കോടതിയുടെ അന്തിമ വിധികൾക്കോ കീർടാഡ്സിന്റെ അന്തിമ പരിശോധനാ ഫലങ്ങൾക്കോ വിധേയമായിരിക്കും.

മൂന്നാം അലോട്ട്‌മെന്റ് എപ്പോള്‍?

മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രക്രിയയുടെ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച ശേഷം സമയബന്ധിതമായി ചേരാത്തവരുടെയും, പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിക്കുന്നവരുടെയും രജിസ്‌ട്രേഷൻ ഫീസ് പിഴയായി കണക്കാക്കി കണ്ടുകെട്ടും. അത് തിരികെ നല്‍കില്ല.

English Summary

The second phase of allotment to MBBS/BDS courses-2026 has been published on the website of the Commissioner of Entrance Examinations. The allotment has been published after resolving the valid complaints received from students regarding the second phase provisional allotment published on 11.09.2026.

Follow Us