Thiruvananthapuram News: പൂസായി പോര്! ബിവറേജിനു മുന്നിൽ മദ്യപസംഘം ഏറ്റുമുട്ടി; പോലീസുകാർക്കടക്കം പരിക്ക്
Thiruvananthapuram drunken gang clashed News: വട്ടപ്പാറ ബിവറേജിലേക്ക് മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയ സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്.സംഭവത്തിൽ തലയ്ക്ക് പരിക്ക് പറ്റിയ ഒരാളെ ആരും കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമ്മിൽ മദ്യപ സംഘത്തെ കൂടുതൽ പോലീസ് ഫോഴ്സ് എത്തിയാണ് കീഴടക്കിയത്..........

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വട്ടപ്പാറ വിവറേജ് മുന്നിൽ മദ്യപസംഘം തമ്മിൽ കൂട്ടത്തല്ല്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരിൽ ചിലർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് സംഭവം. വട്ടപ്പാറ ബിവറേജിലേക്ക് മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയ സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഭവത്തിൽ തലയ്ക്ക് പരിക്ക് പറ്റിയ ഒരാളെ ആരും കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തമ്മിൽ മദ്യപ സംഘത്തെ കൂടുതൽ പോലീസ് ഫോഴ്സ് എത്തിയാണ് കീഴടക്കിയത്. സ്റ്റേഷനിൽ എത്തിച്ചശേഷം നടത്തിയെന്നും പോലീസ് പറയുന്നു.
ALSO READ:ഇ ഡി സംഘത്തെ ആക്രമിച്ച പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ റിപ്പോർട്ടുകൾ? പോലീസിനെതിരെ ആരോപണം
വിയ്യൂർ ജയിലിൽ റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു
വിയൂർ ജില്ലാ ജയിലിൽ കുഴഞ്ഞുവീണ് റിമാൻഡ് പ്രതി ചികിത്സയിലിരിക്കെ മരിച്ചു. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. 35 വയസ്സായിരുന്നു. എന്നാൽ പോലീസ് മർദ്ദനത്തെ തുടർന്നാണ് പ്രതി മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. രേഷ് ബാബുവിന്റെ ശരീരത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്നും അന്വേഷണം വേണം എന്നുമാണ് ആവശ്യം.എന്നാൽ പനി മൂലം കുഴഞ്ഞു വീണതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
ആരോഗ്യനില വളരെ മോശമായതിനാൽ ഐസിയുവിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത് ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് രേഷ് ബാബുവിനെ തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്. 10 ദിവസം കഴിഞ്ഞ കൃത്യം 28 ആം തീയതി കുഴഞ്ഞുവീണു എന്ന് പറഞ്ഞ് പോലീസ് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
എന്നാൽ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് രേഷബാബുവിനെ കണ്ടിരുന്നുവെന്നും അപ്പോൾ മുഖത്തോ ശരീരത്തോ മർദ്ദനമേറ്റ രീതിയിലുള്ള പാടുകൾ ഇല്ലായിരുന്നുവെന്നും ഇയാളുടെ അച്ഛൻ ബാബു പറയുന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കാണാൻ എത്തിയപ്പോൾ യേശു ബാബുവിന്റെ മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ തരത്തിലുള്ള പാടുകൾ ഉണ്ടായിരുന്നു എന്നാണ് ബാബു പറയുന്നത്. ജയിലിലെ സഹ തടവുകാരാണോ അതോ പോലീസുകാരാണോ മർദ്ദിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷേ മകന്റെ പല്ലുകൾ ഇളകിയ നിലയിലും ചുണ്ടിലും മുഖത്തും കരിനീലിച്ച നിലയിലും ഉണ്ടായിരുന്നുവെന്നും പിതാവ് ആരോപിച്ചു.
അതേസമയം മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് രഹിഷ്ബാബു എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പ്രതികരിക്കുന്നു. ഇടയ്ക്ക് ഇയാൾ വീട്ടിൽ വിട്ട് ഇറങ്ങിപ്പോകാറുണ്ട് എന്നും അത്തരത്തിൽ 30 ദിവസം മുമ്പ് ഇയാൾ വീട് വിട്ടു പോയതായും ബന്ധുക്കൾ. അതിനുശേഷം തൃശ്ശൂർ നഗരത്തിൽ അല്ലെങ്കിൽ തിരിഞ്ഞു നടക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്ന് പോലീസിനെ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.
ENGLISH SUMMARY
A group of drunkards clashed in front of Vattappara Beverage in thiruvananthapuram. It is reported that some of the policemen who arrived at the spot after receiving information were also injured. The incident took place late last night. The clash took place between a group of people who had come to Vattappara Beverage to buy liquor and a group of people who had arrived drunk.