AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

EP Jayarajan: ‘മൂക്കിന്റെ പാലമേ ഇപ്പോൾ പോയൂള്ളൂ; മെക്കിട്ട് കേറാൻ പുറപ്പെടരുത്, അനുഭവിക്കും’; ഇ പി ജയരാജൻ

E P Jayarajan Statement on Perambra Clash: മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കുമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. പേരാമ്പ്ര സംഘർഷത്തിൽ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

EP Jayarajan: ‘മൂക്കിന്റെ പാലമേ ഇപ്പോൾ പോയൂള്ളൂ; മെക്കിട്ട് കേറാൻ പുറപ്പെടരുത്, അനുഭവിക്കും’; ഇ പി ജയരാജൻ
Shafi Parambil Mp Image Credit source: facebook
sarika-kp
Sarika KP | Published: 15 Oct 2025 21:42 PM

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ. ഇപ്പോൾ മൂക്കിന്റെ പാലമേ പോയുള്ളുവെന്നും സൂക്ഷിച്ച് നടന്നാൽ മതിയെന്നും ജയരാജൻ പറഞ്ഞു. മെക്കിട്ട് കേറാൻ പുറപ്പെട്ടാൽ അനുഭവിക്കുമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. പേരാമ്പ്ര സംഘർഷത്തിൽ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരാമ്പ്രയിൽ പോലീസ് ശക്തമായ ഇടപെടൽ നടത്തിയിട്ടില്ലെന്നും സാമാധാനപരമായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഷാഫിക്ക് അഹങ്കാരവും ധിക്കാരവും അഹംഭാവുമാണെന്നും അതു കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പോലീസിന് നേരെ ബോംബെറിഞ്ഞു, എന്നിട്ടും പോലീസ് സമാധാനപരമായ നിലപാട് സ്വീകരിച്ചു എന്നും ഇ.പി ജയരാജൻ പറഞ്ഞു. ലാത്തി കൊണ്ട് ഏതു പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ഇ.പി ചോദിച്ചു.

Also Read:ഷാഫി പറമ്പിലിന്റെ മൂക്കിനു പൊട്ടൽ; അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേയും ഇ.പി. ജയരാജൻ രൂക്ഷവിമർശനമുന്നയിച്ചു. ചെറിയ നിലവാരമെങ്കിലും പുലർത്തണമെന്നാണ് കെ.സി. വേണുഗോപാലിനോട് ഇ.പി. പറഞ്ഞു. മൈക്ക് കിട്ടുമ്പോൾ എന്തും വിളിച്ച് പറയലാണോ എന്നും ഡൽഹിയിൽ കുറച്ചു കാലമായില്ലേ? സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഒപ്പമല്ലേ നടക്കുന്നതെന്നും ചെറിയ നിലവാരമെങ്കിലും പുലർത്തണ്ടേ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കുത്തുപാളയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ ജയിപ്പിക്കാൻ നടക്കുകയാണെന്നും ഡൽഹിയിൽ ബിജെപിയെ ജയിപ്പിച്ചത് കോൺ​ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പേരാമ്പ്രയിലെ പോലീസ് നടപടിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും രംഗത്തുവന്നിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. പ്രശ്നമുണ്ടാക്കിയത് ഷാഫി പറമ്പിൽ എം.പിയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഷാഫി ആക്രമികൾക്കൊപ്പം നിന്നുവെന്നും മൂക്കിന് പരിക്ക് പറ്റിയ ഷാഫി എങ്ങനെയാണ് സംസാരിക്കാൻ കഴിഞ്ഞതെന്നും ടി.പി രാമകൃഷ്ണൻ ചോദിച്ചു.