Railway Update : അവസാനം അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് പോകുന്നു; സർവീസ് നാളെ മുതൽ
Thiruvananthapuram-Rameswaram Amrita Express : നേരത്തെ മധുര വരെയായിരുന്നു ട്രെയിൻ സർവീസ് നടത്തിയിരുന്നത്. അത് രാമേശ്വരത്തേക്ക് നീട്ടിയിരിക്കുകയാണ് റെയിൽവെ
തിരുവനന്തപുരം : യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് അനുമതി നൽകി റെയിൽവെ ബോർഡ്. തിരുവനന്തപുരം സെൻട്രലിൽ നിന്നും തമിഴ്നാട്ടിലെ മധുര വരെ പോകുന്ന അമൃത എക്സ്പ്രസിൻ്റെ സർവീസ് രാമേശ്വരം വരെ നീട്ടി. നാളെ ഒക്ടോബർ 16-ാം തീയതി മുതൽ അമൃത എക്സ്പ്രസ് രാമേശ്വരം വരെ സർവീസ് നടത്തും. തിരുവനന്തപുരം പാലക്കാട് വഴി മധുര പിന്നീട് രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് നടത്തുക.
രാത്രി 8.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് നിന്നും എത്തി ചേരും. 1.30നാണ് രാമേശ്വരത്ത് നിന്നും ട്രെയിൻ തിരികെ പുറപ്പെടുക. അടുത്ത ദിവസം പുലർച്ചെ 4.55ന് അമൃത എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തി ചേരും. നേരത്തെ മധുര സർവീസ് ചെയ്തിരുന്ന ട്രെയിന് ഇനി മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നീ സ്റ്റേഷനുകളിൽ നിർത്തിയതിന് ശേഷമാകും രാമേശ്വരത്ത് എത്തി ചേരുക.
ALSO READ : Diwali Travel Advises: ദീപാവലിയാണ്… ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈവശം വയ്ക്കരുത്; ശിക്ഷ കഠിനമാണ്
മീറ്റർ ഗേജ് കാലഘട്ടത്തിൽ കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് നേരിട്ട് നിരവധി സർവീസുകൾ ഉണ്ടായിരുന്നു. ഗേജ് മാറ്റം ആരംഭിച്ചതോടെ ആ സർവീസുകൾ എല്ലാം നിർത്തലാക്കി. 2018ൽ ഗേജ് മാറ്റം പൂർത്തിയാക്കി പാലക്കാട് നിന്നും പൊള്ളാച്ചി പഴനി വഴി രാമേശ്വരത്തേക്കുള്ള സർവീസുകൾ ഒന്നും റെയിൽവെ പുനഃസ്ഥാപിച്ചില്ല. ഗേജ് മാറ്റത്തിന് ശേഷം കേരളത്തിൽ നിന്നും രാമേശ്വരത്തേക്ക് നേരിട്ടുള്ള ആദ്യ സർവീസാണിത്.
ട്രെയിൻ വഴി തിരിച്ചു വിടുന്നു
ആലപ്പുഴ വഴി സർവീസ് നടത്തുന്ന ഗുരുവായൂർ ചെന്നൈ എഗ്മൂർ എക്സ്പ്രസ് ട്രെയിൻ കോട്ടയം വഴി സർവീസ് നടത്തുന്നു. ഒക്ടോബർ 17, 22, 24 തീയതികളിൽ സർവീസ് നടത്തുന്ന ട്രെയിനാണ് കോട്ടയം വഴി പോകുക. പകരം ട്രെയിൻ അധിക സ്റ്റോപ്പായി ചെങ്ങന്നൂരിലും കോട്ടയം സ്റ്റേഷനുകളിൽ നിൽക്കും.