ED Raid Attack Case: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എട്ട് പ്രധാന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

വധശ്രമം അടക്കമുള്ള കേസിൽ ഇരുന്നൂറിലേറെ പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ഇതിൽ വാഹനങ്ങൾ ആക്രമിച്ച കേസിൽ ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് വിവരം. ഏതാണ്ട് എല്ലാവരെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നേടിട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയർന്നതോടെയാണ് പ്രധാന പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

ED Raid Attack Case: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എട്ട് പ്രധാന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

Ed Officers Attack

Updated On: 

30 May 2026 | 07:52 AM

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ വ്യാപക അന്വേഷണം. ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകരായ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. പ്രധാന പ്രതികളായ എട്ട് പേർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വധശ്രമം അടക്കമുള്ള കേസിൽ ഇരുന്നൂറിലേറെ പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. ഇതിൽ വാഹനങ്ങൾ ആക്രമിച്ച കേസിൽ ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് വിവരം. ഏതാണ്ട് എല്ലാവരെയും ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമം നേടിട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയർന്നതോടെയാണ് പ്രധാന പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

ALSO READ: പോലീസിനെ സാക്ഷിനിർത്തി ഇഡിക്ക് നേരെ മുട്ടയേറ്; ഐപി ബിനു അറസ്റ്റിൽ, 5 പേർ റിമാൻഡിൽ

മ്യൂസിയം പോലീസിനെ കൂടാതെ ഷാഡോ, ഡാൻസാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരും ചേർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

ഉദ്യോഗസ്ഥർക്കെതിരെയുള്ള സംഘർഷത്തിന് നേതൃത്വം നൽകിയ മുൻ കൗൺസില‍‍ർ ഐപി ബിനു അടക്കം പതിനെട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരുടെ മൊബൈൽഫോൺ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. ഐപി ബിനു അടക്കമുള്ള ചിലർ പോലീസിൽ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.

വീണ വിജയനെ ചോദ്യം ചെയ്യും

സിഎംആർഎൽ – എക്സാലോജിക് കേസിൽ വീണ വിജയനെ ഇഡി ചോദ്യം ചെയ്യും. റെയ്ഡിനിടെ ലഭിക്കാതിരുന്ന വിവരങ്ങൾക്കായും പിടിച്ചെടുത്ത ബാങ്ക് രേഖകൾ ഉൾപെടെ വിശകലനം ചെയ്ത ശേഷം സമൻസ് നൽകിയേക്കും. വീണാ വിജയനെ കൂടാതെ, സിഎംആർഎൽ കമ്പനി എം.ഡി. എസ്.എൻ. ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത, സി.എം.ആർ.എലിന്റെ സാമ്പത്തിക, ഐ.ടി. ഉന്നത ഉദ്യോഗസ്ഥർ എന്നിവരെയും ചോദ്യംചെയ്തേക്കുമെന്നാണ് വിവരം.

റെയ്ഡിനെത്തുടർന്ന് മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപങ്ങളിൽ ഏറെയും സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ടതാണ്. വീണ വിജയന്റെ ഒന്നര ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു.

അതേസമയം, സിഎംആർഎൽ-ൽ നിന്ന് പണം കൈപ്പറ്റിയവരുടെ പട്ടികയിലുള്ള രാഷ്ട്രീയനേതാക്കളിലേക്ക് ഉടൻ അന്വേഷണമുണ്ടാകില്ലെന്നാണ് ഇഡി നൽകുന്ന സൂചന. എക്സാലോജിക്കുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ആദായനികുതി വകുപ്പും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കേസ് അവസാനിപ്പിച്ച ശേഷമാകും അടുത്ത ഘട്ടത്തിലേക്ക് പോകുന്നത്.

സിഎംആർഎൽ ഹർജിയെ എതിർക്കാൻ ഇഡി

ഇഡി അന്വേഷണത്തിൽ ഹർജി സമർപ്പിച്ച് സിഎംആർഎൽ. അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജി. ഇതിനെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ തീരുമാനം. സമാഹരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കും. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഹാജരാകുന്നത്. കേസിൽ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്നതാണ്.

English Summary:

Detailed investigation is underway in the case related to the alleged attack on Enforcement Directorate (ED) officials who had arrived at the residence of Kerala Chief Minister Pinarayi Vijayan in connection with the CMRL–Exalogic case. Lookout notice has been issued against eight key suspects,

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി