AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pinarayi Vijayan ED Raid: ഇഡി റെയ്‌ഡ്; നാളെ LDF സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും

Pinarayi Vijayan ED Raid in Thiruvananthapuram:രാഷ്ട്രീയമായ പകപോക്കൽ ആണ് ഇ ഡി നടത്തുന്നത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. പിണറായിയെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താൻ ആകില്ലെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. വലിയ പ്രതിഷേധത്തിനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത് സമാധാനപരമായി പ്രതിഷേധിക്കുമെന്നും..........

Pinarayi Vijayan ED Raid: ഇഡി റെയ്‌ഡ്; നാളെ LDF സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും
Ldf Party Workers Stage A Protest Outside The Residence Of Former Kerala Chief Minister Pinarayi VijayanImage Credit source: PTI Photos
Ashli C
Ashli C | Published: 27 May 2026 | 04:18 PM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിൽ നടക്കുന്ന റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി സിപിഐഎം നാളെ പ്രതിഷേധിക്കും. സിഎംആർഎൽ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ ആണ് ഇ ഡി റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച വിവിധ ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് നീക്കം

രാഷ്ട്രീയമായ പകപോക്കൽ ആണ് ഇ ഡി നടത്തുന്നത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. പിണറായിയെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താൻ ആകില്ലെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. വലിയ പ്രതിഷേധത്തിനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത് സമാധാനപരമായി പ്രതിഷേധിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബ്രാഞ്ച് തലത്തിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് നീക്കം.

ALSO READ:കരുതികൂട്ടിയുള്ള റെയ്ഡ്, ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കില്ല, തളർത്താമെന്നും കരുതേണ്ട; പിണറായി വിജയൻ

ബിജെപിയുടെയും കോൺഗ്രസിന്റെയും സംയുക്ത ഓപ്പറേഷന്റെ…..

ഇതിനുപുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഎമ്മിന്റെ മാർച്ചും ഇന്ന് നടന്നു. ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ ആയിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻമന്ത്രിയും എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീട്ടിൽ നടക്കുന്ന റൈഡ് ബിജെപിയുടെയും കോൺഗ്രസിന്റെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്നാണ് സിപിഐഎം നേതാക്കൾ ആരോപിക്കുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു അടുത്ത ദിവസം തന്നെ വീഡിയോ റെയ്ഡ് നടന്നു എന്നാണ് നേതാക്കൾ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രവർത്തകർ തകർത്തു

അതേസമയം മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തുള്ള ബേക്കറി ജംഗ്ഷനിലെ വസതിയിൽ പൂർത്തിയായതായി റിപ്പോർട്ട്. ഇതിനുപുറമേ പിണറായി വിജയന്റെ കണ്ണൂരിലുള്ള വീട്ടിലും പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന നടത്തിയിരുന്നു ഇതും പൂർത്തിയായി. എന്നാൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രവർത്തകർ തകർത്തു. പോലീസ് ഉദ്യോഗസ്ഥരും പ്രവർത്തകരും തമ്മിൽ വലിയ സംഘർഷമാണ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിൽ ഉള്ള വീടിന്റെ മുന്നിൽ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുകയും അവരുടെ കാറിന്റെ ചില അടിച്ച് തകർക്കുകയും ചെയ്തതായി റിപ്പോർട്ട്.‌‌‌‌

റെയ്ഡിൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല

അതേസമയം റെയ്ഡിൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല സിപിഎം നേതാക്കളുടെ ഈ വാക്കുകൾ പ്രവർത്തകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. കണ്ണൂരിലെ പരിശോധനയിലും ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് ഇഡിയും നൽകുന്ന സൂചന. കെയർ ടേക്കർ മാത്രമാണ് പിണറായിയുടെ വസതിയിൽ ഉണ്ടായിരുന്നത്.. കേന്ദ്രസർക്കാർ തെമ്മാടികളെ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു കണ്ണൂരിൽ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്തമായ ഓപ്പറേഷൻ ആണ് ഈ റെയ്ഡിന് പിന്നിൽ എന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. കൂടാതെ ഈ റെയ്ഡുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടിയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ENGLISH SUMMARY

CPI(M) will protest across the state tomorrow against the raids being conducted at the house of opposition leader Pinarayi Vijayan and other places. The ED raids were conducted in the CMRL Exology financial transaction case. The CPI(M) has decided to hold protest programs in various district centers on Thursday.

Follow Us