Pinarayi Vijayan: കരുതികൂട്ടിയുള്ള റെയ്ഡ്, ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കില്ല, തളർത്താമെന്നും കരുതേണ്ട; പിണറായി വിജയൻ
Pinarayi Vijayan on ED Raid: കരുതികൂട്ടിയുള്ള റെയ്ഡാണെന്നും ഇതുകൊണ്ടൊന്നും ഞങ്ങളെ അവസാനിപ്പിക്കാനോ തളർത്താനോ കരുതേണ്ടെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇഡിയുടെ റെയ്ഡ് ആരംഭിച്ച് ആദ്യമായി പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തരുടെ ആക്രമണമുണ്ടായി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൻ്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു.
തിരുവനന്തപുരം: ഇഡി റെയ്ഡിൽ കോൺഗ്രസിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരുതികൂട്ടിയുള്ള റെയ്ഡാണെന്നും ഇതുകൊണ്ടൊന്നും ഞങ്ങളെ അവസാനിപ്പിക്കാനോ തളർത്താനോ കരുതേണ്ടെന്നും പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇഡിയുടെ റെയ്ഡ് ആരംഭിച്ച് ആദ്യമായി പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തരുടെ ആക്രമണമുണ്ടായി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൻ്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു.
തങ്ങളുടെ പാർട്ടികാരല്ലാത്തവരും വീടുകളിൽ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സർക്കാരിൻ്റേത്. ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല എന്നും ഇതൊരു തുടക്കമാണെന്നുമാണ് ഞങ്ങൾ കരുതുന്നത്. ഇന്നത്തെ ഇഡി റെയ്ഡ് പലർക്കും മനസിന് സന്തോഷം നൽകിയിട്ടുണ്ടെന്ന് അറിയാം. പ്രത്യേകിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസിലെ നേതാക്കൾക്ക്. കാരണം, എന്തുകൊണ്ട് പിണറായിയുടെ വീട് റെയ്ഡ് ചെയുന്നില്ല, അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ഗാന്ധി അന്ന് ചോദിച്ചത്. ഇതുകൊണ്ടൊന്നും ഞങ്ങളെ തളർത്താനാകില്ല, തളരുകയുമില്ല.
ALSO READ: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്; ED ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രവർത്തകർ,കാറിന്റെ ചില്ല് തകര്‍ത്തു
നമ്മുടെ രാജ്യത്ത് പ്രതിപക്ഷത്തിരിക്കുന്നവർക്ക് നേരെ കരുതികൂട്ടിയുള്ള നടപടികൾ തുടരുന്നതാണ് എക്കാലത്തും ബിജെപി സർക്കാർ നടത്തുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി തന്നെ ഉയർന്നുവന്നിട്ടുണ്ട്. ഈ തരത്തിലുള്ള നടപടികൾ കൊണ്ട് ഞങ്ങളെ തളത്താമെന്ന് വ്യാമോഹിക്കണ്ട. ഇവിടെ പ്രകടമായി നാടിൻ്റെ വികാരവും, പാർട്ടി സഖാക്കളുടെ വികാരവും എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ഇവിടെ കാണുന്നത്. ഈ പിന്തുണയ്ക്ക് ഇന്നും ഒരു കുറവ് സംഭവിച്ചിട്ടില്ല എന്നതാണ് സഖാക്കൾ ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്.
ഒരിക്കൽ കൂടി എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. എല്ലാത്തിനെയും നമുക്ക് നേരിടാം, ഇതാണ് നമ്മുടെ കരുത്ത് നമുക്ക് ഒന്നിച്ചിറങ്ങാം എന്നാണ് ഈ സാഹചര്യത്തിൽ പറയാനുള്ളത്. പറയാൻ ഒരുപാടുണ്ട്. ഇപ്പോൾ ഇവിടെ അവസാനിപ്പിക്കുന്നു എന്നാണ് പിണറായി വിജയൻ പറഞ്ഞത്.
തിരുവനന്തപുരത്ത് വൻ പ്രതിഷേധം
പിണറായി വിജയൻ്റെ വീടിൽ ഇഡി പരിശോധന നടത്തിയതിൻ്റെ ഭാഗമായി വൻ പ്രതിഷേധമാണ് തലസ്ഥാനത്ത് അരങ്ങേറുന്നത്. പരിശോധന കഴിഞ്ഞ് ഇഡി ഉദ്യോഗസ്ഥർ പുറത്തിറങ്ങിയ സമയത്താണ് വലിയ അക്രമണവുമായി പ്രവർത്തകർ രംഗത്തെത്തിയത്. ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. കാറിൻ്റെ ചില്ല് പൂർണമായും തകർത്തു. തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്കാണ് ആക്രമിക്കപ്പെട്ട വാഹനം കൊണ്ടുപോയത്. ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വനിതാ ഉദ്യോഗസ്ഥർ അട്ക്കം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
അസാധാരണമായ നാടകീയമായ സംഭവങ്ങളാണ് തലസ്ഥാനത്തെ പിണറായിയുടെ വീടിന് മുന്നിൽ അരങ്ങേറിയത്. അക്രമണം നടത്തിയ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇഡിയുടെ വാഹനത്തിന് നേരെ മുട്ടയേറടക്കം നടത്തിയിട്ടുണ്ട്. വാഹനത്തിൻ്റെ വശങ്ങളിലുള്ള ചില്ലും അടിച്ചുതകർത്തു. മൂന്ന് വാഹനങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. അതിലൊരു വാഹനത്തിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
English Summary:
Opposition Leader Pinarayi Vijayan on ED Raid At His Residence And Strong Criticise Congress BJP Government. His First Response After Raid, He Says Its A Premeditated raid.