AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PV Anvar ED Raid: പി.വി. അന്‍വറിന്റെ വീട്ടില്‍ ED റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന

PV Anwar: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ( കെ എഫ് സി ) യിൽ നിന്നും 12 കോടി രൂപ വായ്പ എടുത്തു തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത് എന്നാണ് സൂചന...

PV Anvar ED Raid: പി.വി. അന്‍വറിന്റെ വീട്ടില്‍ ED റെയ്ഡ്; സഹായികളുടെ വീട്ടിലും പരിശോധന
സ്വര്‍ണത്തിന്റെ കാര്യം പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഒരുപക്ഷെ പിവി അന്‍വറിന്റേതായിരിക്കും. അതിന് കാരണവുമുണ്ട്, ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയില്‍ സ്വര്‍ണ ഖനനം നടത്തിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അവിടെ നിന്നും ഖനി തൊഴിലാളികള്‍ക്കൊപ്പമുള്ള വീഡിയോ ഉള്‍പ്പെടെ അന്‍വര്‍ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന് അവിടെ സ്വര്‍ണ ഖനനം ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. (Image Credits: Facebook and Getty)Image Credit source: Facebook
Ashli C
Ashli C | Published: 21 Nov 2025 | 08:52 AM

മലപ്പുറം: നിലമ്പൂർ മുൻ എംഎൽഎ പി വി അൻവറിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പി വി അൻവറിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതാണ് ഇഡി പരിശോധന നടത്തുന്നത്. അൻവറിന്റെ സഹായികളുടെ വീട്ടിലും ഇ‍ഡി സംഘം പരിശോധന നടത്തുന്നതായി റിപ്പോർട്ട്.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ( കെ എഫ് സി ) യിൽ നിന്നും 12 കോടി രൂപ വായ്പ എടുത്തു തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത് എന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെയാണ് ഇ‍ഡി സംഘം പരിശോധനയ്ക്ക് വേണ്ടി പിവി അൻവറിന്റെ വീട്ടിലെത്തിയത്.

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിജിലൻസും നേരത്തെ അൻവറിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സാമ്പത്തിക തിരിമറി നടത്തി എന്നായിരുന്നു വിജിലൻസിന് ലഭിച്ച പരാതി.

കേസിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന എന്നാണ് സൂചന. കൂടാതെ പി വി അൻവറിന് വിദേശത്തു നിന്നെത്തിയ സാമ്പത്തിക സഹായങ്ങളെ കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.