Electricity Consumption: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ; ജാഗ്രത നിർദ്ദേശവുമായി കെഎസ്ഇബി

Electricity Consumption: ഇന്നലത്തെ മൊത്തം വൈദ്യുതോപഭോഗം 116.11 ദശലക്ഷം യൂണിറ്റ് ആണ്. 2024 മെയ് 3 ന് രേഖപ്പെടുത്തിയ മൊത്തം ഉപഭോ​ഗം 115.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഈ റെക്കോർഡ് ആണ് കഴിഞ്ഞ ദിവസം മറി കിടന്നത്. ഇതേ കാലയളവിലെ കഴിഞ്ഞ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ 8 ദശലക്ഷം യൂണിറ്റിന്റെ വർധനവാണ് ഇപ്പോൾ കാണിക്കുന്നത്. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും.........

Electricity Consumption: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ; ജാഗ്രത നിർദ്ദേശവുമായി കെഎസ്ഇബി

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 24 Apr 2026 | 03:47 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കടുത്തതോടെ വൈദ്യുത ഉപഭോഗവും സർവ്വകാല റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ മാത്രം കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. കേരള ചരിത്രത്തിൽ തന്നെ ഇത് ആദ്യമായിട്ടാണ് പീക്ക് സമയത്തെ വൈദ്യുതിവൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം പതിനാലാം തീയതി ഏറ്റവും കൂടിയ മെഗാവാട്ടായി 6012 രേഖപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ കഴിഞ്ഞദിവസം തിരുത്തിയത്.

ഇന്നലത്തെ മൊത്തം വൈദ്യുതോപഭോഗം 116.11 ദശലക്ഷം യൂണിറ്റ് ആണ്. 2024 മെയ് 3 ന് രേഖപ്പെടുത്തിയ മൊത്തം ഉപഭോ​ഗം 115.94 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഈ റെക്കോർഡ് ആണ് കഴിഞ്ഞ ദിവസം മറി കിടന്നത്. ഇതേ കാലയളവിലെ കഴിഞ്ഞ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ 8 ദശലക്ഷം യൂണിറ്റിന്റെ വർധനവാണ് ഇപ്പോൾ കാണിക്കുന്നത്. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നതാണ് ഇത്തരത്തിൽ ഉപഭോഗം വർധിക്കാൻ കാരണമെന്ന് കെഎസ്ഇബി.

ALSO READ:ഇനി അയലയും മത്തിയും കഴിക്കാൻ കൊതിക്കുമോ? കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു

ഇപ്പോഴുള്ള ഈ പ്രതിസന്ധിയും മറികടക്കുന്നതിന് വേണ്ടി വൈദ്യുതിയുടെ ഉൽപാദനവും വർധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുനിന്ന് വൈദ്യുതി വൻതോതിൽ വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സർചാർജിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും സൂചന. വൈകുന്നേരങ്ങളിൽ കൂടി വരുന്ന കണക്ടട് ലോഡാണ് വൈദ്യുതി ഉപഭോഗം കൂട്ടാനുണ്ടായ പ്രധാന കാരണം. രാത്രികാലങ്ങളിൽ എസി ഉപയോഗവും കൂടുകയാണ്. ഇതും വലിയ ആശങ്കക്ക് കാരണമാകുന്നുണ്ട്. പീക്ക് അവറിലുള്ള ഉപയോഗം കുറക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെടുന്നുണ്ട്.

Follow Us
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മണ്‍സൂണ്‍ കാലത്തെ ആരോഗ്യം; എന്തൊക്കെ കഴിക്കണം?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ