AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Fish Shortage: ഇനി അയലയും മത്തിയും കഴിക്കാൻ കൊതിക്കുമോ? കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു

Fish Scarcity Hits Kerala Coast : കടൽമീനുകളുടെ വരവ് കുറഞ്ഞതോടെ മാർക്കറ്റുകളിൽ വളർത്തുമത്സ്യങ്ങളും ഡാം മീനുകളും സജീവമായി. പ്രത്യേകിച്ചും വളർത്തുചെമ്മീനുകളാണ് വിപണിയിൽ കൂടുതലായി എത്തുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 450 രൂപ വരെയാണ് ഈടാക്കുന്നത്. നിലവിൽ നെയ്മീന് 1100 രൂപയാണ് വില. ഇത് 1400 വരെ ഉയർന്നിരുന്നു. ആവോലി 600 ഉം അയല 240, മത്തി 120 എന്നിങ്ങനെയാണ് മറ്റ് വില വിവരങ്ങൾ.

Kerala Fish Shortage: ഇനി അയലയും മത്തിയും കഴിക്കാൻ കൊതിക്കുമോ? കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു
Fish Scarcity Hits KeralaImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 18 Apr 2026 | 07:44 AM

കോഴിക്കോട്: കടലിലെ താപനില വർധിച്ചതോടെ കേരള തീരത്ത് മത്സ്യലഭ്യത ഗണ്യമായി കുറയുന്നു. അയല, മത്തി തുടങ്ങിയ സാധാരണക്കാരന്റെ ഇഷ്ടമത്സ്യങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. ഇതോടെ കോഴിക്കോട്ടെ പ്രധാന മാർക്കറ്റുകളിലേക്കെല്ലാം ഗോവ, മുംബൈ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് നിലവിൽ മത്സ്യം എത്തുന്നത്.

തീരത്തുനിന്ന് ഏകദേശം 60 നോട്ടിക്കൽ മൈൽ ദൂരമെങ്കിലും സഞ്ചരിക്കുന്ന വലിയ ബോട്ടുകൾക്ക് മാത്രമാണ് ഇപ്പോൾ മത്സ്യം ലഭിക്കുന്നത്. 50 അടി മുതൽ 100 അടി വരെയുള്ള ഇടത്തരം ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും പണിയില്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. മുമ്പ് ഒരു ലക്ഷം രൂപയുടെ വരെ മത്സ്യം ലഭിച്ചിരുന്ന വള്ളങ്ങൾക്ക് ഇപ്പോൾ വെറും മുപ്പതിനായിരം രൂപയുടെ മീൻ പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ചോമ്പാല, കൊയിലാണ്ടി, വെള്ളയിൽ, ചാലിയം തുടങ്ങിയ മത്സ്യബന്ധന തുറമുഖങ്ങൾ ഇതോടെ നിശ്ചലമായ അവസ്ഥയിലാണ്.

ALSO READ: ടാങ്കറിൽ വിൽക്കാൻ കൊണ്ടുവന്നത് മോഷ്ടിച്ച വെള്ളം, ജല അതോറിറ്റിക്ക് 10 ലക്ഷത്തിന്റെ നഷ്ടം

കടൽമീനുകളുടെ വരവ് കുറഞ്ഞതോടെ മാർക്കറ്റുകളിൽ വളർത്തുമത്സ്യങ്ങളും ഡാം മീനുകളും സജീവമായി. പ്രത്യേകിച്ചും വളർത്തുചെമ്മീനുകളാണ് വിപണിയിൽ കൂടുതലായി എത്തുന്നത്. ഇവയ്ക്ക് കിലോയ്ക്ക് 450 രൂപ വരെയാണ് ഈടാക്കുന്നത്. നിലവിൽ നെയ്മീന് 1100 രൂപയാണ് വില. ഇത് 1400 വരെ ഉയർന്നിരുന്നു. ആവോലി 600 ഉം അയല 240, മത്തി 120 എന്നിങ്ങനെയാണ് മറ്റ് വില വിവരങ്ങൾ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മീൻ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള ലഭ്യത ഇപ്പോഴുമില്ല. ചൂട് കുറഞ്ഞ് കടൽ ശാന്തമായാൽ മാത്രമേ മത്സ്യലഭ്യത പഴയ നിലയിലാവുകയുള്ളൂ എന്ന ആശങ്കയിലാണ് തൊഴിലാളികളും വ്യാപാരികളും.

Follow Us