Cherai Beach: ചെറായി ബീച്ചിൽ ആനയുടെ ജഡം; ദിവസങ്ങളുടെ പഴക്കം, ആദ്യം കണ്ടത് പ്രദേശവാസികൾ
Elephant Death At Cherayi Beech: കനത്ത മഴയെ തുടർന്ന് അടുത്തിടെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്നാകാം കടൽത്തീരത്ത് അടിഞ്ഞതെന്നാണ് പോലീസിൻ്റെ നിഗമനം.
എറണാകുളം: കൊച്ചി ചെറായി ബീച്ചിൻ്റെ തീരത്ത് ആനയുടെ ജഡം കണ്ടെത്തി. ചെറായി ബീച്ചിലെ കാറ്റാടി മരങ്ങൾ നിറഞ്ഞ സ്ഥലത്താണ് ജഡം കണ്ടെത്തിയത്. ഇതിന് ദിവസങ്ങൾ പഴക്കമുണ്ട്. ശനിയാഴ്ച (ഇന്നലെ) വൈകിട്ട് നാലരയോടെ പ്രദേശവാസികളാണ് ആനയുടെ അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. പിന്നീട് ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് അടുത്തിടെ മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്നാകാം കടൽത്തീരത്ത് അടിഞ്ഞതെന്നാണ് പോലീസിൻ്റെ നിഗമനം. ആനയുടെ മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഇതിൽ നിന്നും മസ്തകം വേർപ്പെട്ട നിലയിലാണ് തീരത്തടിഞ്ഞത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം പ്രദേശത്ത് നിന്ന് മാറ്റിയത്.
മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കോട്ടയത്തെ മുണ്ടക്കയത്ത് വച്ചാണ് അപകടം നടന്നത്. അപകടത്തിൽ ഏഴ് തീർത്ഥാടകർക്ക് പരിക്കേറ്റു. മധുരയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഡ്രൈവർ അളകരെ (35) യെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ, വാഹനത്തിലുണ്ടായിരുന്ന മധുര സ്വദേശികളായ രാസാക്കുട്ടി (34), ഹരിഹരൻ (27), മുരുകൻ (28), ഋഷിപത് (13), മുത്തുകൃഷ്ണൻ (25), തമിഴരശൻ (36) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.