മൂത്തമകൾ മരിച്ചു; ആലപ്പുഴയിൽ പെൺമക്കൾക്ക് വിഷം നൽകിയശേഷം പിതാവ് ജീവനൊടുക്കി

കഴിഞ്ഞദിവസം സ്കൂളിൽ പോയതിനുശേഷം തിരിച്ചു വരുന്ന വഴിക്കാണ് പിതാവായ മനോജ് കുട്ടികൾക്ക് കാറിൽ വച്ച് വിഷം നൽകിയത്.

മൂത്തമകൾ മരിച്ചു; ആലപ്പുഴയിൽ പെൺമക്കൾക്ക് വിഷം നൽകിയശേഷം പിതാവ് ജീവനൊടുക്കി

Death (1)

Published: 

03 Mar 2026 | 12:09 PM

ആലപ്പുഴ: മന്നാറിൽ തന്റെ രണ്ട് പെൺമക്കൾക്കും വിഷം നൽകിയശേഷം പിതാവ് ജീവനോടൊക്കിയ സംഭവത്തിൽ മൂത്ത മകൾ മരിച്ചു.ആലുംമൂട് ജംഗ്ഷന്‍ പുല്ലോളിമുക്ക് തെള്ളിയില്‍ കിഴക്കേതില്‍ ശിവശൈലം വീട്ടില്‍ ശിവനന്ദയാണ് മരിച്ചത്. 12 വയസ്സായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിച്ചതിനെ തുടർന്ന് പിതാവ് മനോജ് ഇന്നലെ തന്നെ മരിച്ചിരുന്നു.

പിന്നാലെ ഇപ്പോൾ മൂത്ത മകളുടെയും മരണം സ്ഥിരീകരിച്ചത്. മാന്നാർ ശ്രീഭവനേശ്വരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ശിവനന്ദ.അതേസമയം ഇളയ മകളായ ശിവ‍​ഗം​ഗ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞദിവസം സ്കൂളിൽ പോയതിനുശേഷം തിരിച്ചു വരുന്ന വഴിക്കാണ് പിതാവായ മനോജ് കുട്ടികൾക്ക് കാറിൽ വച്ച് വിഷം നൽകിയത്.

ALSO READ:വീണാ ജോർജിനെ ഇത്തവണ മത്സരിപ്പിക്കരുത്! നേതൃത്വത്തെ കാരണം സഹിതം വ്യക്തമാക്കി ഭർത്താവ് ജോർജ് ജോസഫ്

വിഷം കലർത്തിയ ജ്യൂസ് കുട്ടികൾക്ക് നൽകുകയായിരുന്നു. പിന്നാലെ മനോജ് ജ്യൂസ് കുടിച്ചു. എന്നാൽ കൈപ്പ് ആണെന്ന് പറഞ്ഞ് ഇളയ മകളായ ശിവഗംഗ കുറച്ച് ജ്യൂസ് കളഞ്ഞു. എന്നാൽ പിന്നീട് നിർത്തിയിട്ടിരിക്കുന്ന കാറിൽ മൂവരയും അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത് എന്നാൽ ആശുപത്രിയിൽ എത്തുന്നത് മുന്നേ തന്നെ മനോജ് മരണപ്പെട്ടിരുന്നു. ഇയാൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി റിപ്പോർട്ട്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ