സംസ്ഥാനത്ത് വീണ്ടും പനിമരണം; ചികിത്സയിലിരുന്ന യുവതി മരിച്ചു

Fever death in Kerala: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്ത് (38) ആണ് ചൊവ്വാഴ്ച ​വൈകിട്ട് മരിച്ചത്. പനിയ്ക്ക് പിന്നാലെ ഉണ്ടായ അണുബാധയായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.

സംസ്ഥാനത്ത് വീണ്ടും പനിമരണം; ചികിത്സയിലിരുന്ന യുവതി മരിച്ചു

Kerala Fever Death

Published: 

15 Jul 2026 | 08:21 AM

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങൾ തുടരുന്നു. പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ ഇസ്രായേൽ കുട്ടിയുടെ ഭാര്യ എലിസബത്ത് (38) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും എലിസബത്ത് ചികിത്സ തേടിയിരുന്നു. എന്നാൽ രോഗം കലശലായതോടെ തിങ്കളാഴ്ച എലിസബത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് എലിസബത്ത് മരിച്ചത്. സംഭവത്തിൽ ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പനിയ്ക്ക് പിന്നാലെ ഉണ്ടായ അണുബാധയായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. അ‌തേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഏകദേശം 87 പേരോളം മരിച്ചു എന്നാണ് അ‌ടുത്തിടെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

ALSO READ: ചെന്താമരയ്ക്ക് തൂക്കുകയറോ? നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ നിലവിലെ ആരോഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന് കുറ്റപ്പെടുത്തി മുൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഉൾപ്പെടെ കഴിഞ്ഞ ആഴ്ച രംഗത്ത് എത്തിയിരുന്നു. ജില്ലാ ജനറൽ ആശുപത്രി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണ്‌ എന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

ദിവസം നിരവധി പേരാണ് പനി ബാധിച്ച്‌ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നത്. എന്നാൽ പനിക്കും കഫക്കെട്ടിനും നൽകുന്ന ആന്റിബയോട്ടിക് അടക്കം ഇവിടങ്ങളിൽ ലഭ്യമല്ല എന്നാണ് എൽഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം. ആയിരങ്ങൾ ആശ്രയിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൾ പനിക്കടക്കം മരുന്ന്‌ ലഭിക്കാതായതോടെ സ്വകാര്യ മെഡിക്കൽ സ്‌റ്റോറിൽ നിന്ന്‌ വാങ്ങേണ്ട അവസ്ഥയാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

വിവിധ പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ അ‌വശ്യമായ എല്ലാ മരുന്നുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഉറപ്പാക്കാൻ സർക്കാർ തയാറാകണം എന്ന് പ്രതിപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നു. അ‌തേസമയം സ്റ്റോക്ക് തീരുന്ന സമയത്ത് മരുന്ന് എത്താനുള്ള കാലതാമസം മാത്രമാണ്‌ നിലവിലുള്ളത് എന്നാണ് ആക്ഷേപങ്ങൾ സംബന്ധിച്ചുള്ള ഒ‍ൗദ്യോഗിക വിശദീകരണം.

കഴിഞ്ഞ വ്യാഴാഴ്ച നെയ്യാറ്റിൻകര താലൂക്ക്‌ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽനിൽക്കവേ മരിച്ചതും മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ 73 വയസ്സുകാരിയുടെ കാലിലെ ഞരമ്പറ്റതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പുഴുവരിച്ചതും ആലപ്പുഴയിൽ പല്ലുവേദനയ്ക്ക്‌ കുത്തിവയ്‌പ്പെടുത്ത യുവാവ്‌ കുഴഞ്ഞുവീണതും ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പ് പൂർണ പരാജയമാണ് എന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നുണ്ട്.

English Summary

A young woman who was undergoing treatment at the Thiruvananthapuram Medical College Hospital due to fever died. Elizabeth (38), the wife of Israel Kutti, died at Shaji Bhavan, Airunelloor, Vilakkupara, Erur on Tuesday evening. The initial conclusion is that the cause of death may have been an infection that followed the fever. The inquest proceedings were completed and the body was handed over to the relatives after the postmortem.

Follow Us
Related Stories
വേ​ഗം എഴുതി തീർത്തില്ല; തിരുവനന്തപുരത്ത് ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി
Operation Thufan: ലഹരിക്കെതിരെ പോരാട്ടം! തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും
Nenmara Double Murder Case: ചെന്താമരയ്ക്ക് തൂക്കുകയറോ? നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
സ്വകാര്യ ബസുകളുടെ സമരം മാറ്റിവച്ചു; ഗതാഗത മന്ത്രി വാഗ്ദാനം പാലിച്ചില്ലെങ്കിൽ അ‌നിശ്ചിതകാല സമരം
Thiruvananthapuram Metro: ഇനി 30 മാസം കൂടി! തലസ്ഥാനം മെട്രോയിലേക്ക്; സ്റ്റേഷനും റൂട്ടും അറിഞ്ഞോളൂ….
Kerala Weather Update: ഇന്ന് മഴയുണ്ടോ? സംസ്ഥാനത്ത് മുന്നറിയിപ്പുകൾ ഏതെല്ലാം ജില്ലകളിൽ; കാലാവസ്ഥ
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
വീട്ടിലെ സോഫയ്ക്ക് പിന്നിൽ ഈ ചിത്രങ്ങൾ പാടില്ല
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് പരിശീലിപ്പിക്കുമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ