Kerala School Holiday: പിള്ളേരേ കളി കാണട്ടെന്നേ… ലോകകപ്പ് ഫൈനൽ സംസ്ഥാനത്ത് ഈ സ്കൂളുകൾക്ക് തിങ്കളാഴ്ച്ച അവധി

FIFA World Cup Final Kerala School Holiday: കുട്ടികൾ കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. നാളെ അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് (ജൂലൈ 20) ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ആരംഭിക്കുക. 

Kerala School Holiday: പിള്ളേരേ കളി കാണട്ടെന്നേ... ലോകകപ്പ് ഫൈനൽ സംസ്ഥാനത്ത് ഈ സ്കൂളുകൾക്ക് തിങ്കളാഴ്ച്ച അവധി

Kerala School Holiday

Published: 

18 Jul 2026 | 08:36 PM

ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം (fifa world cup final 2026) പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് സ്കൂളുകൾക്ക് അവധി (Kerala School Holiday). ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനും മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിനുമാണ് തിങ്കളാഴ്ച്ച (ജൂലൈ 20) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മരട് സ്കൂളിനാണ് അവധി പ്രഖ്യാപിച്ചത്. പിന്നീട് ആലപ്പുഴയിലെ രാജഗിരി സെൻ്റ് ചവറ സിഎംഐ സ്കൂളിന്കൂടി അവധി നൽകുകയായിരുന്നു. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെയാണ് നടക്കുന്നത്.

എന്നാൽ കുട്ടികൾ കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്. നാളെ അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് (ജൂലൈ 20) ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ആരംഭിക്കുക. കളിയോട് താല്പര്യമുള്ള കുട്ടികൾ അന്നേ ദിവസം മത്സരം കണ്ടോട്ടെ എന്ന് കരുതിയാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.

ALSO READ: അർജന്റീന ബ്രസീൽ ആരാധകർ തമ്മിലെ തർക്കത്തിൽ വീട് കയറി ആക്രമിച്ചു; വൻ നാശനഷ്ടം

ഫൈനൽ മത്സരം കൃത്യമായ സമയത്ത് അവസാനിച്ചാൽ തന്നെ 2.30 ആകും മത്സരം അവസാനിക്കാൻ. സമ്മാനദാന ചടങ്ങ് കൂടി കഴിയുമ്പോൾ പുലർച്ചെ മൂന്നാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും വിജയികളെ തീരുമാനിച്ചാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്.

അതേസമയം, ലോകകപ്പ് മത്സരം കണക്കാക്കി സ്കൂളുകൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ വിളിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. അവധി നൽകണമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. അധ്യായന ദിവസങ്ങൾ കുറഞ്ഞാൽ അത് ബുദ്ധിമുട്ടാണ്. അതിന് പകരം മറ്റൊരു ദിവസം നൽകേണ്ടിവരും. അക്കാര്യത്തിൽ ഒരു തീരുമാനം പറയാനാവില്ലെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

ലോകകപ്പ് ഫൈനൽ മത്സരം; വിജയാഘോഷങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾക്ക് നിയന്ത്രണവുമായി പോലീസ്. ആഘോഷം അതിരു കടക്കരുതെന്ന് കോഴിക്കോട് സിറ്റി കമ്മീഷണർ പുറത്തിറക്കിയ ഔദ്യോ​ഗിക ഉത്തരവിൽ പറയുന്നു. ആഘോഷങ്ങളുടെ ഭാ​ഗമായി അപകടകരമായ ബൈക്ക് റേസിങ്, വാഹനങ്ങളിലെ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേ​ഗത യാത്ര, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പടക്കം പൊട്ടിക്കൽ, പൊതുജന സമാധാനം തകർക്കുന്ന മറ്റുപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് നിരോധനമേർപ്പെടുത്തിയത്.

ആഘോഷങ്ങളുടെ പേരിൽ നിയമം കൈയിലെടുക്കുന്നവർക്കെതിരെ BNS/BNSS എന്നീ നിയമങ്ങൾക്കും മോട്ടോർ വാഹന നിയമങ്ങൾക്കും അനുസൃതമായി നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കായികമത്സരങ്ങളുടെ വിജയാഹ്ലാദങ്ങൾ സമാധാനപരമായും നിയമം പാലിച്ചും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിച്ചും നടത്തണം. മാതാപിതാക്കളും വാഹന ഉടമകളും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആരും നിയമലംഘനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും പോലീസ് അറിയിപ്പിൽ പറയുന്നു.

English Summary:

Authorities declared holiday for schools in kerala On July 20 Monday Over FIFA World Cup Final 2026. Alappuzha Manappuram Rajagiri St. Chavara CMI Public School and Maradu Gregorian Public School have declared a holiday on Monday.

Follow Us
മുട്ട കേടായതാണോ എന്ന് അറിയണോ? ഇങ്ങനെ ചെയ്ത് നോക്കൂ
വിളക്ക് കത്തിച്ച ശേഷം തിരി അണയ്ക്കേണ്ടത് എങ്ങനെ?
കർക്കിടകത്തിൽ ഈ നക്ഷത്രക്കാർക്ക് രാജയോഗം
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല