AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper Lottery: ‘ധൈര്യമായി ലോട്ടറിയെടുത്തോളൂ, പൂജ ബമ്പർ തുകയിൽ വലിയ മാറ്റമില്ല’; കെ.എൻ ബാല​ഗോപാൽ

Pooja Bumper Lottery: മൂന്നാം സമ്മാനത്തുകയിലും 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണത്തിലുമാണ് മാറ്റം വരുത്തിയത്. മൂന്നാം സമ്മാനം പത്ത് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി കുറച്ചിട്ടുണ്ടെന്നാണ് വിവരം. 

Pooja Bumper Lottery: ‘ധൈര്യമായി ലോട്ടറിയെടുത്തോളൂ, പൂജ ബമ്പർ തുകയിൽ വലിയ മാറ്റമില്ല’; കെ.എൻ ബാല​ഗോപാൽ
Kn BalagopalImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 02 Oct 2025 | 04:52 PM

തിരുവനന്തപുരം: പൂജ ബമ്പർ ലോട്ടറിയുടെ സമ്മാന തുകയിൽ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ ബാല​ഗോപാൽ. ബമ്പറിൻ്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘ജിഎസ്‌ടിയിൽ സംസ്ഥാനം വലിയ നഷ്‌ടം നേരിടുകയാണ്. പക്ഷേ, പൂജ ബമ്പർ തുകയിൽ വലിയ വ്യത്യാസമില്ല. എല്ലാവർക്കും ധൈര്യമായി ലോട്ടറിയെടുക്കാം. ജിഎസ്ടിയില്‍ സംസ്ഥാനത്തിന് കിട്ടേണ്ട തുക കുറച്ചിട്ടുണ്ടെന്നും ടിക്കറ്റിൻ്റെ വില വര്‍ധിപ്പിക്കാതെയാണ് വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്’ എന്ന് മന്ത്രി പറഞ്ഞു.

പൂജ ബമ്പർ ലോട്ടറിയുടെ മൂന്നാം സമ്മാനത്തുകയിലും 5000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണത്തിലുമാണ് മാറ്റം വരുത്തിയത്. മൂന്നാം സമ്മാനം പത്ത് ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷമായി കുറച്ചിട്ടുണ്ടെന്നാണ് വിവരം. പതിനായിരത്തിലധികം ആളുകൾക്ക് നൽകിയ 5000 രൂപയുടെ സമ്മാനം 8,100 ലേക്ക് കുറച്ചതായും റിപ്പോർട്ട്. ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഒന്നും രണ്ടും സമ്മാനത്തുകകളും വ്യത്യാസമില്ലാതെ തുടരും.

ALSO READ: ഒന്നാം സമ്മാനം ഒരു കോടി, കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്നില്ല

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന സഹായത്തിന് കൃത്യമായ മാനദണ്ഡമില്ലെന്ന് ധനമന്ത്രി ബാലഗോപാല്‍ കുറ്റപ്പെടുത്തി. വയനാട് ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോഴാണ്‌ കേന്ദ്രം സഹായം അനുവദിക്കുന്നത്. അതും വളരെ കുറഞ്ഞ തുക.

അര്‍ഹമായ തുക ഓരോ സംസ്ഥാനങ്ങള്‍ക്കും കിട്ടാതിരിക്കുക എന്നത് വലിയ പ്രശ്‌നമാണ്. ഇനിയാണെങ്കിലും ഇക്കാര്യത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിൻ്റെയും എംപിമാരുടെയും ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകണമെന്നും മന്ത്രി കെ.എൻ ബാല​ഗോപാൽ പറഞ്ഞു.