AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MLA Assault Case: എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവം: 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

Koothuparamb MLA Assault Case: ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് എംഎൽഎയെ തടഞ്ഞതെന്ന് എഫ്ഐആറിൽ പറയുന്നു.കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എംഎൽഎയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

MLA Assault Case: എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവം: 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്
Koothuparamb MlaImage Credit source: Social Media
ashli
Ashli C | Published: 02 Oct 2025 20:17 PM

കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനനെ കയ്യേറ്റം ചെയ്യാൻ നടത്തിയ സംഭവത്തിൽ 25 പേർക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്. ചൊക്ലി പോലീസ് ആണ് എംഎൽഎയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ചത്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് എംഎൽഎയെ തടഞ്ഞതെന്ന് എഫ്ഐആറിൽ പറയുന്നു.

കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എംഎൽഎയെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഡയാലിസിസ് സെന്റർ സമരസമിതി അംഗങ്ങളാണ് എംഎൽഎയുടെ വാഹനം തടഞ്ഞ് ആക്രമണം നടത്തിയത്. കരിയാട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിൽ നിന്നുള്ള മാലിന്യം കുടിവെള്ളത്തിൽ കലരുന്നതിനെതിരെ രണ്ടര വർഷമായി സമരം ചെയ്യുകയാണ് നാട്ടുകാർ. എന്നാൽ ഈ വിഷയത്തിൽ എംഎൽഎ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.

സംഭവം നടക്കുമ്പോൾ എംഎൽഎയ്ക്കൊപ്പം പാർട്ടിക്കാരെ സഹായികളോ ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടഞ്ഞു നിർത്തുകയും, തുടർന്ന് ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോകാൻ ഒരുങ്ങിയപ്പോൾ എംഎൽഎ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന്, കഴിഞ്ഞ ഒരു വർഷത്തോളമായി സമരസമിതി പ്രതിഷേധത്തിൽ ആയിരുന്നു.

അതേസമയം സംഭവത്തിൽ തനിക്ക് മർദ്ദനമേറ്റിട്ടില്ലെന്നും പരാതി നൽകുന്നില്ലെന്നും എംഎൽഎ മോഹനൻ പോലീസിന് അറിയിച്ചിരുന്നു. എന്നാൽ ഫലപ്രയോഗം അംഗീകരിക്കാൻ സാധിക്കില്ല എന്ന ആർജെഡിയുടെ നിലപാടിന് പിന്നാലെയാണ് ചൊക്ലി പോലീസ് സംഭവത്തിൽ ഉൾപ്പെട്ട 25 പേർക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.

(Summary: The police have suo motu registered a case against 25 people for assaulting Koothuparamba MLA KP Mohanan. The Chokli police took action in the incident of assaulting the MLA.)