മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം

ഗവർണറുടെ അനുമതി ലഭിക്കുകയാണെങ്കിൽ കേസെടുക്കുകയും വിശദമായ അന്വേഷണത്തിലേക്ക് സർക്കാർ നീങ്ങുകയും ചെയ്യും.മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സത്യപാലൻ എന്നിവരെ...........

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്; അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം

Abdurahiman

Published: 

11 Oct 2026 | 08:25 AM

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും സംഘത്തെയും കേരളത്തിൽ എത്തിക്കാം എന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുൻമന്ത്രി അബ്ദുറഹ്മാvd എതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ നീക്കം. വിജിലൻസ് അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനുവേണ്ടി ഗവർണറെ ഉടൻ സമീപിക്കും എന്നാണ് സൂചന. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ഗവർണറുടെ അനുമതി ലഭിക്കുകയാണെങ്കിൽ കേസെടുക്കുകയും വിശദമായ അന്വേഷണത്തിലേക്ക് സർക്കാർ നീങ്ങുകയും ചെയ്യും.മുൻ മന്ത്രി എന്ന നിലയിൽ അപ്പോയ്ന്റ്മെന്റ് അതോറിറ്റി ഗവർണർ ആയതിനാലാണ് അനുമതി തേടുന്നത്. മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സത്യപാലൻ എന്നിവരെ പ്രോസിക്യുട്ട് ചെയ്യാൻ സർക്കാർ അനുമതി മാത്രം ലഭിച്ചാൽ മതി.\

ALSO READ:മെസിയുടെ പേരിലെ തട്ടിപ്പ്, ആദ്യ ഘട്ടത്തിൽ മുൻ മന്ത്രി അബ്ദുറഹ്മാൻ ഉൾപ്പെടെ 5 പേർ പ്രതികളാകും

ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട നടത്തിയ സാമ്പത്തിക തിരിമറികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വി അബ്ദുറഹിമാനെ ഇതിനോടകം തന്നെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. പദ്ധതിക്ക് പിന്നിലെ ആസൂത്രണം,സ്പോൺസറെ കണ്ടെത്തിയതിലെ നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശദമായ അന്വേഷണം നടത്തുക.

അതേസമയം കേസിൽ അബ്ദുറഹ്മാൻ ഉൾപ്പെടെ അഞ്ച് പേരെയാണ് പ്രതിയാക്കുക. അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ആന്റോ ആഗസ്റ്റിൻ തുടങ്ങിയവരെയും പ്രതിചേർക്കും. എന്നാൽ സ്പോർട്സ് കേരള ഫൗണ്ടേഷൻ ജിസിഡിഎ എന്നീ സ്ഥാപനങ്ങൾക്ക് എതിരായ കുറ്റപത്രം വിശദമായ അന്വേഷിച്ചതിനു ശേഷം മാത്രമാണ് തീരുമാനിക്കുക എന്നും സൂചന. നിലവിൽ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ് എന്ന കാര്യത്തിലും വ്യക്തത വരുത്തും.

ENGLISH SUMMARY

The government is moving to initiate a Vigilance inquiry against former Minister Abdurahman in connection with a financial fraud case involving promises to bring football legend Lionel Messi and his team to Kerala. Indications suggest that the Governor will soon be approached to sanction the Vigilance probe and the registration of a case under the Anti-Corruption Act.

Loading...
Unable to load recommendations.
Follow Us
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
30 കഴിഞ്ഞോ? വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
7000mAh ബാറ്ററിയുണ്ട്, ഫ്ലിപ്പ്കാർട്ട് BBD സെയിലിൽ കിട്ടും!
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ