AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ആരും ശബ്ദിക്കരുത്! ഷാഫിയോട് മറുപടി കൊടുക്കാൻ നിൽക്കരുതെന്ന് കെപിസിസി; രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ ബന്ധപ്പെട്ടു

രാജ്മോഹന‍് മറുപടി കൊടുക്കാൻ ഒന്നും ഇപ്പോൾ നിൽക്കരുത് എന്നാണ് ഷാഫി പറമ്പലിന് നേതൃത്വം നൽകിയ നിർദ്ദേശം.അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും പരസ്യമായി ഇനി ഇത്തരം പ്രതികരണങ്ങൾ നടത്തരുതും എന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദ്ദേശം നൽകിയിരിക്കുന്നത്. സണ്ണി ജോസഫ് രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ചു ഇക്കാര്യം സംസാരിച്ചതായി....

ആരും ശബ്ദിക്കരുത്! ഷാഫിയോട് മറുപടി കൊടുക്കാൻ നിൽക്കരുതെന്ന് കെപിസിസി; രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ ബന്ധപ്പെട്ടു
Rajmohan Unnithan, Sunny Joseph, Shafi ParambilImage Credit source: Social Media
Ashli C
Ashli C | Published: 25 Nov 2026 | 07:58 AM

തിരുവനന്തപുരം: യുഡിഎഫിൽ ഗ്രൂപ്പ് തർക്കം കനക്കുന്നതിനിടയിൽ അന്ത്യശാസനവുമായി കെപിസിസി നേതൃത്വം. ഷാഫി പറമ്പലിന് എതിരായ രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനം വലിയ വിവാദവും ചർച്ചയ്ക്കും തിരികൊടുത്തതോടെയാണ് കെപിസിസി ഇപ്പോൾ ഇടപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ രാജ്മോഹന‍് മറുപടി കൊടുക്കാൻ ഒന്നും ഇപ്പോൾ നിൽക്കരുത് എന്നാണ് ഷാഫി പറമ്പലിന് നേതൃത്വം നൽകിയ നിർദ്ദേശം.

അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും പരസ്യമായി ഇനി ഇത്തരം പ്രതികരണങ്ങൾ നടത്തരുതും എന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിർദ്ദേശം നൽകിയിരിക്കുന്നത്. സണ്ണി ജോസഫ് രാജ്മോഹൻ ഉണ്ണിത്താനെ ഫോണിൽ വിളിച്ചു ഇക്കാര്യം സംസാരിച്ചതായി റിപ്പോർട്ട്.

ALSO READ:മണർകാട് ഇനി ആവർത്തിക്കില്ല, നിയമവിരുദ്ധമായതൊന്നും സർക്കാർ ചെയ്യില്ല; മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ഓർത്തഡോക്സ് സഭ

എ ഗ്രൂപ്പ് സജീവമാകുന്നത് തടയുന്നതിന് വേണ്ടിയാണ്…

അതേസമയം രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞദിവസം നടത്തിയ പരസ്യ പ്രതികരണങ്ങൾ ആസൂത്രിതമായ നീക്കമാണ് എന്ന നിലപാടിലാണ് എ ഗ്രൂപ്പ്. എ ഗ്രൂപ്പ് സജീവമാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഷാഫി പറമ്പലിനെ ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നത് എന്നും വിമർശനം. എഐസിസി നേതൃത്വത്തിന് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ പരാതി നൽകിയതാണോ നിലവിൽ വൈരാഗ്യത്തിനിടയാക്കിയത് എന്നും സംശയിക്കുന്നു.

അതേസമയം ഷാഫി എ ഗ്രൂപ്പ് ആണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്ന് ആയിരുന്നു ഉണ്ണിത്താൻ പറഞ്ഞത്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ആസൂത്രിതമാണ് എന്നും ആശാന് വേണ്ടി നാല് ഗർഭങ്ങൾ ഉണ്ടാക്കിയ ഒരു ശിഷ്യൻ നടത്തുന്നതാണ് ഇത് എന്നൊക്കെയായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. കൂടാതെ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും ഷാഫി പറമ്പലിന് എതിരെ രം​ഗത്തെത്തിയിരുന്നു. ഷാഫി പറമ്പിലിനെ ആത്മാർത്ഥമായി ഉമ്മൻചാണ്ടി സ്നേഹിച്ചിരുന്നു എന്നും ആ ആത്മാർത്ഥത തിരിച്ചുകിട്ടിയോ എന്ന് പറയാൻ ആകില്ല എന്നുമായിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം.

ENGLISH SUMMARY

Amidst intensifying factional disputes within the UDF, the KPCC leadership has issued an ultimatum. The KPCC has intervened following the significant controversy and debate sparked by Rajmohan Unnithan’s public criticism of Shafi Parambil. The leadership has instructed Shafi Parambil not to offer any response to Rajmohan at this juncture.

Follow Us