Kozhikode Baby Memorial Hospital Fire : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിൽ തീപിടുത്തം
Kozhikode Baby Memorial Hospital Fire Incident : ആറ് യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കുന്നത്. ആശുപത്രി കെട്ടിടത്തിൻ്റെ ഒമ്പതാം നിലയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്

Baby Memorial Hospital
കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയുടെ സി ബ്ലോക്കിലെ ഒമ്പതാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഒമ്പതാം നിലയിൽ പ്രവർത്തിക്കുന്ന സി ബ്ലോക്കിലെ എസി പ്ലാൻ്റിലാണ് തീപിടുത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യൂ സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കുന്നത്. ഇന്ന് രാവിലെ 9.45 ഓടെയാണ് തീപടർന്ന് പിടിച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചു.
തീപിടുത്തം ഉണ്ടായ ഒമ്പതാം നിലയുടെ തൊട്ടുതാഴെ എട്ടാം നിലയിൽ രോഗകൾ ഉണ്ടായിരുന്നു. ഇവരെ ഉടൻ സുരക്ഷിതമായ ഇടത്തേക്ക് മാറ്റി. ആർക്കും പരിക്കേറ്റിട്ടില്ലയെന്ന് കോഴിക്കോട് എംപി എം കെ രാഘവൻ അറിയിച്ചു. തീപടർന്ന് ഉടൻ തന്നെ രക്ഷപ്രവർത്തനം നടത്തിയതിനാൽ മറ്റ് അപകടങ്ങളിലേക്ക് നയിച്ചില്ല. കൂടാതെ വലിയ നാശനഷ്ടമുണ്ടാകതെ തീയണയ്ക്കാനും സാധിച്ചു.