AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

First female butcher: 23-ാം വയസ്സിൽ കേരളത്തിലാദ്യമായി ഇറച്ചിവെട്ടു തുടങ്ങിയ ഉശിരൻ പെണ്ണ്… 66-ാം വയസ്സിൽ തോട്ടമുടമയായി മരണം… ആരാണ് ചുണ്ടേൽ റുഖിയ

First Woman Butcher from Kerala: കുടുംബത്തിന്റെ പട്ടിണി മാറ്റാൻ മറ്റൊരു വരുമാനം തേടാൻ റുഖിയ തീരുമാനിച്ചു. അങ്ങനെ 1982 ൽ തന്റെ 23 ആം വയസ്സിൽ റൂഖിയ ചുണ്ടേൽ ചന്തയിൽ സ്വന്തമായി ഒരു ഇറച്ചിക്കട തുടങ്ങി. ഒ കെ ബീഫ് സ്റ്റാൾ എന്നായിരുന്നു അതിന്റെ പേര്.

First female butcher: 23-ാം വയസ്സിൽ കേരളത്തിലാദ്യമായി ഇറച്ചിവെട്ടു തുടങ്ങിയ ഉശിരൻ പെണ്ണ്… 66-ാം വയസ്സിൽ തോട്ടമുടമയായി മരണം… ആരാണ് ചുണ്ടേൽ റുഖിയ
Chundel RukhiyaImage Credit source: X
aswathy-balachandran
Aswathy Balachandran | Published: 23 Jul 2025 18:15 PM

വയനാട്: പൊതുവേ ആരും കടന്നുചെല്ലാതെ മേഖലയാണ് ഇറച്ചിവെട്ട്. സ്ത്രീകൾക്ക് അതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. ഇന്നത്തെ കാലത്ത് ഇതാണ് അവസ്ഥയെങ്കിൽ വർഷങ്ങൾക്കു മുമ്പത്തെ അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. അന്ന് തന്റെ 23 വയസ്സിൽ വെട്ടുകാരിയായി മാറിയ ഒരു സ്ത്രീ ഉണ്ടായിരുന്നു. കേരളത്തിലെ ആദ്യ ഇറച്ചി വെട്ടുകാരിയായി അറിയപ്പെടുന്ന ചുണ്ടേൽ റുഖിയ. ജൂലൈ 20ന് 66 -ാം വയസ്സിൽ അവർ അന്തരിച്ചപ്പോൾ ഒരു ചരിത്രമാണ് അവസാനിച്ചത്. വയനാട്ടിലെ ചുണ്ടേലിൽ ശ്രീപുരത്തുള്ള വീട്ടിൽ വച്ചായിരുന്നു അവർ വിടവാങ്ങിയത്.

ആദ്യകാല ജീവിതം

 

ഒറ്റയിൽ കാദറിന്റെയും പാത്തുമ്മയുടെയും മകളായി ജനിച്ച റുഖിയ അവരുടെ 9 മക്കളിൽ അഞ്ചാമത്തെ ആളായിരുന്നു. പത്താം വയസ്സിൽ പിതാവ് മരിച്ചതോടെ കുടുംബഭാരം റുഖിയയുടെ ചുമലിലായി. തുടക്കത്തിൽ ചുണ്ടേൽ എസ്റ്റേറ്റിൽ കന്നുകാലികളെ പരിപാലിക്കാൻ ആയിരുന്നു റൂഖിയ പോയത് . എന്നാൽ ആ വരുമാനം കൊണ്ട് കുടുംബം പുലരാതായി.

കുടുംബത്തിന്റെ പട്ടിണി മാറ്റാൻ മറ്റൊരു വരുമാനം തേടാൻ റുഖിയ തീരുമാനിച്ചു. അങ്ങനെ 1982 ൽ തന്റെ 23 ആം വയസ്സിൽ റൂഖിയ ചുണ്ടേൽ ചന്തയിൽ സ്വന്തമായി ഒരു ഇറച്ചിക്കട തുടങ്ങി. ഒ കെ ബീഫ് സ്റ്റാൾ എന്നായിരുന്നു അതിന്റെ പേര്.

പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിലേക്ക് ഒരു സ്ത്രീ കടന്നുവന്നത് വലിയ എതിർപ്പുകൾക്ക് വഴി വച്ചു . ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ പലരും ഈ നീക്കത്തെ എതിർത്തെങ്കിലും റുഖിയ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ല. ഏകദേശം 30 വർഷത്തോളം അവർ ആ മേഖലയിൽ സജീവമായിരുന്നു.

ഇറച്ചിവെട്ട് നിർത്തിയ ശേഷം 2014-ൽ അവർ റിയൽ എസ്റ്റേറ്റ് രംഗത്തും മറ്റു കച്ചവടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പതിയെ പതിയെ സാമ്പത്തികമായി ഉയർന്നുവന്ന അവർ തന്റെ വരുമാനം ഉപയോഗിച്ച് നാലേക്കർ കാപ്പിത്തോട്ടം വാങ്ങുകയും ചെറിയൊരു വീട് നിർമ്മിക്കുകയും ചെയ്തു. ആറു സഹോദരിമാരുടെ വിവാഹം നടത്തിക്കൊടുത്ത് അവർ അവസാനകാലം വരെ അവിവാഹിതയായി തുടർന്നു.

ഒടുവിൽ ഒരു മകനെ ദത്തെടുത്തു. ഉജ്ജ്വലമായ ജീവിതം കണക്കിലെടുത്ത് 2022ലെ വനിതാ ദിനത്തിൽ കേരള ഇൻസ്റ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് റുഖിയെ ആദരിച്ചിരുന്നു. 66 വയസ്സിൽ വിട പറയുമ്പോൾ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളല്ലാതെ മറ്റൊന്നും അവരെ അലട്ടിയിരുന്നില്ല.