AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Snakes at AC: തിരുവനന്തപുരത്ത് വീട്ടിലെ എസി തുറന്നപ്പോൾ കണ്ടത് അഞ്ച് പാമ്പുകൾ

Five Common Bronzeback snakes found inside the air conditioner : ടോർച്ച് തെളിച്ച് പരിശോധിച്ചപ്പോൾ അഞ്ച് പാമ്പുകളെയാണ് കണ്ടെത്തിയത്. ഇവ വിഷമില്ലാത്ത ഇനത്തിൽപ്പെട്ട വില്ലൂന്നി പാമ്പുകളാണെന്ന് സ്ഥിരീകരിച്ചു.

Snakes at AC: തിരുവനന്തപുരത്ത് വീട്ടിലെ എസി തുറന്നപ്പോൾ കണ്ടത് അഞ്ച് പാമ്പുകൾ
Snake Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 07 Mar 2026 | 05:57 PM

തിരുവനന്തപുരം: ശ്രീകാര്യത്തിനടുത്തുള്ള ചെറുവക്കലിൽ വീട്ടിലെ എയർ കണ്ടീഷണറിനുള്ളിൽ അഞ്ച് പാമ്പുകളെ കണ്ടെത്തി. ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ. പണിക്കരുടെ വീട്ടിലെ കിടപ്പുമുറിയിലെ എസിയിലാണ് പാമ്പുകൾ താവളമടിച്ചത്. ബുധനാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് എത്തിയ മാധവ് എസിയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ കണ്ടെത്തിയത്.

എസിക്കുള്ളിൽ പാമ്പിന്റെ വാല് കണ്ട മാധവ് ഉടൻ തന്നെ പാമ്പ് പിടുത്ത വിദഗ്ധരെ വിവരം അറിയിച്ചു. വാവ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പരുത്തിപ്പള്ളിയിലെ റാപ്പിഡ് റെസ്‌പോൺസ് ടീമുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് സർപ്പ വൊളന്റിയർ ഗൗതം മുരളി സ്ഥലത്തെത്തി.

ടോർച്ച് തെളിച്ച് പരിശോധിച്ചപ്പോൾ അഞ്ച് പാമ്പുകളെയാണ് കണ്ടെത്തിയത്. ഇവ വിഷമില്ലാത്ത ഇനത്തിൽപ്പെട്ട വില്ലൂന്നി പാമ്പുകളാണെന്ന് ഗൗതം സ്ഥിരീകരിച്ചു. എസി യൂണിറ്റ് ഭാഗികമായി അഴിച്ചുമാറ്റാതെ പാമ്പുകളെ പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ ഒരു എസി ടെക്നീഷ്യന്റെ സഹായവും തേടി. എസി യൂണിറ്റ് തുറന്നപ്പോൾ ആദ്യം രണ്ട് പാമ്പുകളെയും പിന്നീട് രണ്ട് പാമ്പുകളെയും പിടികൂടി. അഞ്ചാമത്തെ പാമ്പ് രക്ഷാപ്രവർത്തനത്തിനിടെ എസി വെന്റിലൂടെ പുറത്തേക്ക് രക്ഷപ്പെട്ടു. രക്ഷപ്പെടുത്തിയ നാല് പാമ്പുകളെയും പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.

വീടിന്റെ ടെറസിനോട് ചേർന്ന് നിൽക്കുന്ന മരച്ചില്ലകൾ വഴിയാകാം പാമ്പുകൾ എസി യൂണിറ്റിനുള്ളിൽ കടന്നതെന്ന് ഗൗതം പറഞ്ഞു. നിലവിൽ പാമ്പുകളുടെ പ്രജനന കാലമായതിനാൽ ഇണ ചേരാനായി ഒന്നിലധികം പാമ്പുകൾ ഒരേ സ്ഥലത്ത് എത്തിയതാകാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Follow Us