AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Food Poisoning: എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 വിദ്യാർഥികൾ ആശുപത്രിയിൽ, തൃക്കാക്കരയിൽ ക്യാമ്പ് പിരിച്ചുവിട്ടു

Food Poisoning At NCC Camp: ഉച്ചഭക്ഷണത്തിന് ശേഷം തിങ്കളാഴ്ചയാണ് വിദ്യാർത്ഥിളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്. എന്നാൽ ക്യാമ്പിൽ വിളമ്പിയ ഭക്ഷണം പഴകിയതായിരുന്നുവെന്ന് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർഥികളിൽ ചിലർ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർക്ക് ക്ഷീണം തോന്നുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയുമായിരുന്നു. പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Food Poisoning: എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 വിദ്യാർഥികൾ ആശുപത്രിയിൽ, തൃക്കാക്കരയിൽ ക്യാമ്പ് പിരിച്ചുവിട്ടു
Represental Image (Credits: Social Media)
Neethu Vijayan
Neethu Vijayan | Edited By: Athira CA | Updated On: 24 Dec 2024 | 07:50 AM

കൊച്ചി: എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് എഴുപത്തഞ്ചിലേറെ വിദ്യാർഥികൾ ആശുപത്രിയിൽ. തൃക്കാക്കര കെഎംഎം കോളജിലെ ക്യാമ്പിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. അഞ്ഞൂറിലേറെ വിദ്യാർഥികളാണ് ഈ എൻസിസി ക്യാമ്പിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തിയതോടെ ക്യാമ്പ് പിരിച്ചുവിട്ടതായി പോലീസ് അറിയിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം തിങ്കളാഴ്ചയാണ് വിദ്യാർത്ഥിളിൽ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്. എന്നാൽ ക്യാമ്പിൽ വിളമ്പിയ ഭക്ഷണം പഴകിയതായിരുന്നുവെന്ന് ക്യാമ്പിലുണ്ടായിരുന്ന വിദ്യാർഥികളിൽ ചിലർ ആരോപിച്ചു. വൈകിട്ടോടെ ഒട്ടേറെ പേർക്ക് ക്ഷീണം തോന്നുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയുമായിരുന്നു. പോലീസ് വാഹനങ്ങളിലും ആംബുലൻസുകളിലുമായാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിദ്യാർത്ഥികളിൽ കൂടുതൽ പേർക്കും കഠിനമായ വയറുവേദനയാണ് അനുഭവപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് കുട്ടികളെ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഈ മാസം 20നാണ് തൃക്കാക്കര കെഎംഎം കോളജിൽ ക്യാമ്പ് ആരംഭിച്ചത്. വിഷയത്തിൽ ഡിഎംഒയും കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.

വാർത്തയറിഞ്ഞ് രക്ഷിതാക്കളും അധ്യാപകരും ക്യാമ്പ് നടക്കുന്ന കോളേജിലേക്ക് എത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. ക്യാമ്പ് നടക്കുന്ന സ്ഥലത്തേക്ക് രക്ഷിതാക്കളെ പ്രവേശിപ്പിക്കാതിരുന്നതും വാക്കുതർക്കത്തിലേക്ക് എത്തി. രക്ഷിതാക്കളും പോലീസും തമ്മിൽ സംഘർഷമുണ്ടാകുന്ന സാഹചര്യവും ഉണ്ടായി. പിന്നീട് ക്യാമ്പിൻ്റെ ​ഗേറ്റ് തള്ളിത്തുറന്നാണ് ഇവർ അകത്തേക്ക് പ്രവേശിച്ചത്. അപകടത്തെ കുറിച്ചുള്ള കൃത്യമായ വിവരം ക്യാമ്പ് അധികൃതർ നൽകുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പിലെത്തി ഭക്ഷണത്തിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. ഞായറാഴ്ചയും ഏതാനും പേർക്ക് അസ്വസ്ഥതയുണ്ടായതായി ക്യാമ്പിലുണ്ടായിരുന്ന മറ്റ് കുട്ടികൾ പറഞ്ഞു. അതേസമയം കുട്ടികൾക്ക് കുടിവെള്ളം നൽകിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ALSO READ: കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷം; 36 പേർക്ക് രോഗം, 2 പേരുടെ നില ​ഗുരുതരം

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം രൂക്ഷം

കളമശ്ശേരിയിൽ ആശങ്ക പരത്തി വീണ്ടും മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമാകുകയാണ്. പ്രദേശത്ത് ഇതുവരെ 36 പേർക്ക് ​രോ​ഗം സ്ഥിരീകരിച്ചതയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. മുമ്പ് രോ​ഗം സ്ഥിരീകരിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം കണ്ടെത്തിയത്.

തുടർന്ന് ആരോ​ഗ്യ വകുപ്പ് നടത്തിയ വ്യാപക പരിശോധനയിലും നിരീക്ഷണത്തിലുമാണ് കൂടുതൽ പേർക്ക് ഇപ്പോൾ രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ പേരിൽ രോ​ഗബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് മാസ് ക്ലീനിങ് പ്രോഗ്രാമുകൾ നടത്തിയിരുന്നു. പ്രദേശത്തെ ജലസ്രോതസ്സുകളടക്കം ശുദ്ധീകരിച്ചാണ് ക്ലീനിങ് പ്രോഗ്രാമുകൾ നടത്തിയത്.

ന​ഗരസഭ പരിധിയിൽപ്പെട്ട ചില ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ചവർക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളതായാണ് വിവരം. രോഗം പടർന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. വിട്ടുമാറാത്ത പനി, ഛർദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയെ സമീപിച്ചിരിക്കുന്നത്.